ആസിഫ് അലി നായകനായി വന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. സംവിധാനം നിര്‍വഹിച്ചത് ഒമറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആസിഫ് അലിയുടെ സര്‍ക്കീട്ടിന്റെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. താമര്‍ തിരക്കഥയും രചിച്ചു സംവിധാനം ചെയ്തതാണ് ‘സര്‍ക്കീട്ട്’. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച ‘സര്‍ക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘സര്‍ക്കീട്ട്’ സ്നീക്ക് പീക്ക് വീഡിയോ
