Posted inആരോഗ്യം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം

ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമായ ധാതുവാണ് പൊട്ടാസ്യം. ഇത് ഞരമ്പുകള്‍, പേശികള്‍, ഹൃദയം എന്നിവ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ശരീരകോശങ്ങള്‍ക്ക് ചുറ്റും പോഷകങ്ങളും മാലിന്യങ്ങളും നീക്കാനും സഹായിക്കുന്നു. ഭക്ഷണത്തില്‍ ശരിയായ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നത് ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മധുരക്കിഴങ്ങില്‍ പൊട്ടാസ്യം മാത്രമല്ല മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചീര പോലുള്ള ഇലക്കറികളില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും സഹായിക്കുക ചെയ്യുന്നു. വെണ്ടയ്ക്കയില്‍ […]

Posted inലേറ്റസ്റ്റ്

ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന

ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന. ഉപരോധം കാരണം ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സഹായങ്ങൾ ഗാസയിലേയ്ക്ക് എത്തുന്നില്ല. 21 ലക്ഷത്തോളം വരുന്ന മുഴുവൻ ജനസംഖ്യയും പട്ടിണി നേരിടുകയാണെന്നും ഏകദേശം 5 ലക്ഷത്തോളം പേർ ഇതിനകം തന്നെ വിനാശകരമായ അവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കണക്കുകൾ പ്രകാരം ഈ പ്രതിസന്ധി ലോകത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

Posted inലേറ്റസ്റ്റ്

നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ ശിക്ഷാവിധി സംബന്ധിച്ച വാദം അവസാനിച്ചു

നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ ശിക്ഷാവിധി സംബന്ധിച്ച വാദം അവസാനിച്ചു . പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് ശിക്ഷ വിധിക്കും. കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്തിയിട്ടും പ്രതിക്ക് മാനസാന്തരമില്ലെന്ന് പറഞ്ഞ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം, വിധിയ പറയുന്നതില്‍ പ്രതിയുടെ പ്രായംകൂടി കണക്കിലെടുക്കണം എന്നാണ് പ്രതിഭാഗം.ആവശ്യപ്പെട്ടത്.

Posted inലേറ്റസ്റ്റ്

കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീല്‍ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്ത് കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവരാണ് സ്റ്റീല്‍ ബോംബ് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ പ്രദേശത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് പ്രദേശത്ത് വ്യാപക പരിശോധനയും നടത്തിയതാണ്.

Posted inലേറ്റസ്റ്റ്

കെപിസിസി പുനസംഘടനയില്‍ നേതാക്കൾക്ക് പരിഭവം

കെപിസിസി പുനസംഘടനയില്‍ നേതാക്കൾക്ക് പരിഭവം.ഹൈക്കമാൻഡ് വിളിച്ച ചർച്ചയ്ക്ക് മുൻ അധ്യക്ഷന്മാർ ദില്ലിക്ക് പോയില്ല.കെ സുധാകരൻ അതൃപ്തിയിലാണ്.മുല്ലപ്പള്ളി, വിഎം സുധീരൻ കെ മുരളീധരൻ, എന്നിവരും ദില്ലി ചര്‍ച്ചക്ക് പോയില്ല.കേരളത്തിലെ പുതിയ ഭാരവാഹികളെയും മുൻ അധ്യക്ഷന്മാരെയുമാണ് ഹൈക്കമാന്‍റ് വിളിപ്പിച്ചത്.അസൗകര്യം കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെ വിളിച്ചറിയിച്ചെന്നാണ് നേതാക്കളുടെ നിലപാട്

Posted inലേറ്റസ്റ്റ്

ഓപ്പറേഷൻ സിന്ദൂറിൽ 11 സൈനികർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും വ്യക്തമാക്കി പാകിസ്ഥാൻ

ഓപ്പറേഷൻ സിന്ദൂറിൽ 11 സൈനികർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും വ്യക്തമാക്കി പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂറിൽ കഴിഞ്ഞ ആഴ്ച നേരിട്ട നാശനഷ്ടമാണ് ഒടുവിൽ പാകിസ്ഥാൻ സമ്മതിക്കുന്നത്. പാക് സൈന്യത്തിലെ ആറ് സൈനികരും പാക് വ്യോമസേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുള്ളത്. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിച്ച ഇന്ത്യൻ സേനയുടെ ആക്രമണത്തിലുണ്ടായ നാശനഷ്ടത്തേക്കുറിച്ച് പാകിസ്ഥാൻ നടത്തുന്ന ആദ്യത്തെ സ്ഥിരീകരണമാണ് ഇത്.

Posted inലേറ്റസ്റ്റ്

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്കറെ ഭീകരരെ വധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്‌കറെ ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Posted inലേറ്റസ്റ്റ്

പാക് സൈന്യത്തിന്റെ നേതൃതലത്തിലുള്ള വിള്ളൽ വ്യക്തമാക്കുന്നതാണ് ഇന്ത്യ പാക് വെടിനിർത്തൽ ധാരണയിലെത്തിയതിന് ശേഷമുള്ള അതിർത്തിയിലെ പ്രകോപനമെന്ന് യുദ്ധ തന്ത്രജ്ഞരുടെ നിരീക്ഷണം

പാക് സൈന്യത്തിന്റെ നേതൃതലത്തിലുള്ള വിള്ളൽ വ്യക്തമാക്കുന്നതാണ് ഇന്ത്യ പാക് വെടിനിർത്തൽ ധാരണയിലെത്തിയതിന് ശേഷമുള്ള അതിർത്തിയിലെ പ്രകോപനമെന്ന് യുദ്ധ തന്ത്രജ്ഞരുടെ നിരീക്ഷണം. വെടിനിർത്തലിനായുള്ള വ്യക്തമായ നിർദ്ദേശം ലഭിച്ച ശേഷവും രാത്രിയിൽ പ്രകോപനം തുടരുന്നതിൽ നിന്ന് പാകിസ്ഥാൻ പൂർണമായി പിൻമാറിയിട്ടില്ല. പാക് സൈന്യത്തിലെ ഉന്നത തലത്തിലുള്ള ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നാണ് സെന്റർ ഫോർ ലാൻഡ് വാർഫേസ് സ്റ്റഡീസിലെ അസോസിയേറ്റ് ഫെലോ ആയ അഷു മാൻ നിരീക്ഷിക്കുന്നത്.

Posted inലേറ്റസ്റ്റ്

ഓപ്പറേഷൻ സിന്ദൂരിനെചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത

ഓപ്പറേഷൻ സിന്ദൂരിനെചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത.പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്ന കോൺഗ്രസ് ആവശ്യം തള്ളി ശരദ് പവാർ രംഗത്തെത്തി.രഹസ്യാത്മകത സൂക്ഷിക്കേണ്ട വിഷയമാണിത്.പാർലമെന്‍റ് സമ്മേളനം വിളിച്ചല്ല സൈനിക നീക്കം ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമേരിക്കയുടെ ഇടപെടല്‍ വ്യക്തമാക്കണം, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം, പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയ ആവശ്യങ്ങള്‍ കോണ്‍ഗ്രസടക്കം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കുമ്പോഴാണ് ശരദ് പവാറിന്‍റെ പ്രതികരണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കണ്ടു

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കണ്ടു. ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി അറിയിച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തിന്‍റെ നന്ദി സൈനികരെ നേരിട്ട് അറിയിച്ചു.