ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമായ ധാതുവാണ് പൊട്ടാസ്യം. ഇത് ഞരമ്പുകള്‍, പേശികള്‍, ഹൃദയം എന്നിവ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ശരീരകോശങ്ങള്‍ക്ക് ചുറ്റും പോഷകങ്ങളും മാലിന്യങ്ങളും നീക്കാനും സഹായിക്കുന്നു. ഭക്ഷണത്തില്‍ ശരിയായ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നത് ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മധുരക്കിഴങ്ങില്‍ പൊട്ടാസ്യം മാത്രമല്ല മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചീര പോലുള്ള ഇലക്കറികളില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും സഹായിക്കുക ചെയ്യുന്നു. വെണ്ടയ്ക്കയില്‍ പൊട്ടാസ്യം മാത്രമല്ല ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. അത് ദഹനാരോഗ്യത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളും പൊട്ടാസ്യത്തിന്റെ നല്ല ഉറവിടങ്ങളാണ്. ഇത് ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും പേശികളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പുഷ്ടമായ പഴങ്ങളിലൊന്നാണ് അവോക്കാഡോ. മാത്രമല്ല ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് സാല്‍മണ്‍ മത്സ്യം. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്, കൂടാതെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും ഇത് സഹായിക്കുന്നു. 100 ഗ്രാം ചോളത്തില്‍ ഏകദേശം 218 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ ചോളം ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം
