ആത്മവേദനയുടെ അഗ്നിദ്രാവകംകൊണ്ട് എഴുതിയ അമാവാസി, പ്രേമദുഃഖത്തിന്റെ ശ്യാമരക്തത്തില് കുറിച്ചിട്ട സന്ദര്‍ശനം, രതിയുടെ ആവേഗമുഹൂര്ത്തത്തെ മനുഷ്യസംസ്കാരത്തിന്റെ ചരിത്രവേഗവുമായി സമന്വയിക്കുന്ന ആദ്യരാത്രി, റിയലിസത്തിന്റെ പരുക്കന്‍ഭാഷയില്‍ രചിച്ച ഒരു കൂലിപ്പണിക്കാരന്റെ ചിരി, പിറക്കാത്ത മകന് തുടങ്ങി പ്രസിദ്ധങ്ങളായ പതിനെട്ടു കവിതകളാണ് ഈ സമാഹാരത്തില്‍. അനുബന്ധമായി ഡോ. എം. ലീലാവതിയുടെ പഠനവും. ‘അമാവാസി’. 12-ാം പതിപ്പ്. ബാലചന്ദ്രന് ചുള്ളിക്കാട്. ഡിസി ബുക്സ്. വില 76 രൂപ.
അമാവാസി
