ഓപ്പറേഷൻ സിന്ദൂരിനെചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത.പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന കോൺഗ്രസ് ആവശ്യം തള്ളി ശരദ് പവാർ രംഗത്തെത്തി.രഹസ്യാത്മകത സൂക്ഷിക്കേണ്ട വിഷയമാണിത്.പാർലമെന്റ് സമ്മേളനം വിളിച്ചല്ല സൈനിക നീക്കം ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമേരിക്കയുടെ ഇടപെടല്‍ വ്യക്തമാക്കണം, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം, പ്രത്യേക പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ആവശ്യങ്ങള്‍ കോണ്‍ഗ്രസടക്കം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കുമ്പോഴാണ് ശരദ് പവാറിന്റെ പ്രതികരണം.
ഓപ്പറേഷൻ സിന്ദൂരിനെചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത
