Posted inപുസ്തകങ്ങൾ

കണ്ണേട്ടന്റെ ഗ്രാമം

ജീവിതത്തിന്റെ പുതിയ പരിസരങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥകള്‍. പ്രമേയത്തിലും അവതരണത്തിലും പുതുമ പുലര്‍ത്തിക്കൊണ്ടു മനുഷ്യാവസ്ഥയുടെ ഭിന്ന ചിത്രമുഖങ്ങള്‍ വരച്ചുകാട്ടുന്ന ഈ പുസ്തകം മലയാളകഥയുടെ വര്‍ത്തമാനത്തെ സാക്ഷ്യപ്പെടുത്തുന്നു. ‘കണ്ണേട്ടന്റെ ഗ്രാമം’. എ.വി ചന്ദ്രന്‍. കൈരളി ബുക്‌സ്. വില 152 രൂപ.  

Posted inആരോഗ്യം

വാള്‍നട്ടും ഈന്തപ്പഴവും ഒരുമിച്ച് കഴിക്കാം

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് കുടല്‍, കരള്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വാള്‍നട്ടും ഈന്തപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഈന്തപ്പഴത്തില്‍ ലയിക്കുന്ന നാരുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിനുള്ളില്‍ വൃത്തിയാക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യും. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ സമ്പുഷ്ട ഉറവിടമാണ് വാള്‍നട്ട്. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് ചേരുമ്പോള്‍ കുടല്‍ പാളിയെ ശമിപ്പിക്കാന്‍ വളരെയധികം ഫലപ്രദമാണ്. ബദാം, പിസ്ത തുടങ്ങിയവയുടെ കൂടെ ഡാര്‍ക്ക് […]

Posted inലേറ്റസ്റ്റ്

കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ,  കോസ്മെറ്റിക് ക്ലിനികിൻ്റെ ക്ലിനിക്കൽ രജിസ്ട്രേഷൻ റദ്ദാക്കി

കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ,  കോസ്മെറ്റിക് ക്ലിനികിൻ്റെ ക്ലിനിക്കൽ രജിസ്ട്രേഷൻ റദ്ദാക്കി. ലൈസൻസിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്. ആശുപത്രിക്കെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ്  ലൈസൻസ് നൽകിയത്. ഇതിനെതിരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന നീതുവിൻ്റെ കുടുംബം രംഗത്ത് വന്നിരുന്നു.  അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതി, ആഴ്ചകളായി ദുരിത ജീവിതം നയിക്കുകയാണ്. അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തകുഴലുകളുടെ പ്രവർത്തനം തകരാറിലായി. യുവതിയുടെ ഒൻപത് വിരലുകൾ മുറിച്ചു മാറ്റുകയും […]

Posted inലേറ്റസ്റ്റ്

കേരള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ

കേരള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. കേരള സര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്മെന്‍റിലെ സെമിനാര്‍ വിലക്കിയ സംഭവത്തിലാണ് വൈസ് ചാന്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വിസി നൽകേണ്ടതില്ലെന്നും ഡോ. മോഹൻ കുന്നുമ്മൽ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആരോപിച്ചു.

Posted inലേറ്റസ്റ്റ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തൽ സംബന്ധിച്ച് ഇരു സേനകളുടെയും മിലിറ്ററി ഓപറേഷൻസ് ഡയറക്ടർ ജനറൽ തലത്തിൽ ചർച്ച നടത്തി

ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തൽ സംബന്ധിച്ച് ഇരു സേനകളുടെയും മിലിറ്ററി ഓപറേഷൻസ് ഡയറക്ടർ ജനറൽ തലത്തിൽ ചർച്ച നടത്തി. വെടിനിർത്തൽ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. സിന്ധു നദീജല കരാർ അടക്കമുള്ള വിഷയങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്തില്ല. ഇന്ന് വൈകിട്ടോടെ ആരംഭിച്ച ചർച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്. ചർച്ച അവസാനിച്ചതായി വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തലുമായി മുന്നോട്ട് പോകാനും ചർച്ച തുടരാനും തീരുമാനമായെന്നാണ് വിവരം. ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡൽഹിയിലെ തിഹാർ ജയിലിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി

ഡൽഹിയിലെ തിഹാർ ജയിലിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദികളും ഗുണ്ടകളുമുൾപ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധസേനകൾ സംയുക്തമായി മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ശക്തമായ ആക്രമണമാണ് നടത്തിയത്. വിവിധ തലങ്ങളിലുള്ള സുരക്ഷാ പരിശോധനകൾ, കൂടുതൽ സിസിടിവി നിരീക്ഷണം, കർശന  നിരീക്ഷണ പ്രോട്ടോക്കോളുകൾ എന്നിവയാണ് അധിക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയതെന്ന് പിടിഐ റിപ്പോർട്ട് […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

ഓപ്പറേഷൻ സിന്ദൂർ ….!!!!

  2025 മെയ് 7 ന് ഇന്ത്യ പാകിസ്ഥാനിലും  തർക്കമുള്ള പാകിസ്ഥാൻ അധിനിവേശ കശ്മീരിലും മിസൈൽ ആക്രമണം നടത്തി , ഓപ്പറേഷൻ സിന്ദൂർ  എന്നരഹസ്യനാമത്തിൽ. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ പാകിസ്ഥാൻ സ്പോൺസർ ചെയ്തതായി ആരോപിക്കപ്പെടുന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇത് ആരംഭിച്ചത് …..!!!!   തീവ്രവാദ ആക്രമണം മതപരമായ പ്രേരിതമായിരുന്നു, കാരണം വിനോദസഞ്ചാരികളോട് കൽമ ചൊല്ലാൻ ആവശ്യപ്പെട്ടു, അവരുടെ സ്വകാര്യ ഭാഗങ്ങൾ മുസ്ലീങ്ങളാണെന്ന് ഉറപ്പാക്കാൻ പരിശോധിച്ചു. മുസ്ലീങ്ങളല്ലാത്തവരെല്ലാം കൊല്ലപ്പെട്ടു. ഭീകരതയ്‌ക്കെതിരെ പോരാടാൻ ഉറച്ച തീരുമാനമുണ്ടെന്ന് ഇന്ത്യ മറുപടി നൽകി, ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ഇന്ത്യൻ സൈന്യം ,  നാവികസേന , വ്യോമസേന എന്നിവയുടെ ഏകോപിത ആക്രമണങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു , സമീപ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ കൊന്നൊടുക്കിയ ഭീകരരെ പിടികൂടാതെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമാണെന്ന് എങ്ങനെ പറയാനാകുമെന്ന് ഛത്തീസ് ഘട്ട് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചു. ഓപ്പറേഷന്‍ സിന്ധൂർ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയതെന്നും ബിജെപി തിരിച്ചടിച്ചു. ഇന്ത്യാ- പാക് സംഘര്‍ഷം വെടിനിര്‍ത്തലിലെത്തിയെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ ചൊല്ലി ‌പോര് കോണ്‍ഗ്രസ് ശക്തമാക്കുകയാണ്‌. മൂന്നാം കക്ഷി ഇടപെട്ട് വെ‍ടിനിര്‍ത്തലിലേക്ക് കാര്യങ്ങളെത്തിച്ചത് ഭരണ നേതൃത്വം ദുര്‍ബലമായതിന്‍റെ തെളിവാണെന്നും, 1971ല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ, പാക് സർക്കാരുകൾ  അതിർത്തി ഗ്രാമങ്ങളിൽ സമാധാനത്തോടെ കഴിയാനുള്ള വഴി  ഒരുക്കണമെന്ന് പൂഞ്ചിൽ കൊല്ലപ്പെട്ട ഇരട്ടക്കുട്ടികളുടെ കുടുംബം

ഇന്ത്യ, പാക് സർക്കാരുകൾ  അതിർത്തി ഗ്രാമങ്ങളിൽ സമാധാനത്തോടെ കഴിയാനുള്ള വഴി  ഒരുക്കണമെന്ന് പൂഞ്ചിൽ കൊല്ലപ്പെട്ട ഇരട്ടക്കുട്ടികളുടെ കുടുംബം. പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഉർവ ഫാത്തിമയും സെയിൻ അലിയും ആ നാടിന്‍റെയാകെ കണ്ണീരായി മാറി. ഷെല്ലാക്രമണമുണ്ടാകുമ്പോൾ ഓരോ തവണയും നാട് വിട്ട് പോകേണ്ട അവസ്ഥയിലാണെന്നും സമാധാനം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊല്ലം കരുകോണിൽ തെരുവുനായ ആക്രമണത്തിൽ 11പേർക്ക് പരിക്ക്

കൊല്ലം കരുകോണിൽ തെരുവുനായ ആക്രമണത്തിൽ 11പേർക്ക് പരിക്ക്. ഒരു കുട്ടി ഉൾപ്പെടെ 11പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചവരുടെ എണ്ണം കൂടി വരികയാണ്. തെരുവുനായ ആക്രമണത്തിൽ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികൾ മരിച്ചിരുന്നു. മലപ്പുറത്തും, പത്തനംതിട്ടയിലും കൊല്ലത്തുമാണ് കുട്ടികൾ മരിച്ചത്. വാക്സിൻ എടുത്തതിന് ശേഷമായിരുന്നു മരണം.