ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തൽ സംബന്ധിച്ച് ഇരു സേനകളുടെയും മിലിറ്ററി ഓപറേഷൻസ് ഡയറക്ടർ ജനറൽ തലത്തിൽ ചർച്ച നടത്തി. വെടിനിർത്തൽ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. സിന്ധു നദീജല കരാർ അടക്കമുള്ള വിഷയങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്തില്ല. ഇന്ന് വൈകിട്ടോടെ ആരംഭിച്ച ചർച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്. ചർച്ച അവസാനിച്ചതായി വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തലുമായി മുന്നോട്ട് പോകാനും ചർച്ച തുടരാനും തീരുമാനമായെന്നാണ് വിവരം. ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല.
ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തൽ സംബന്ധിച്ച് ഇരു സേനകളുടെയും മിലിറ്ററി ഓപറേഷൻസ് ഡയറക്ടർ ജനറൽ തലത്തിൽ ചർച്ച നടത്തി
