ഡൽഹിയിലെ തിഹാർ ജയിലിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദികളും ഗുണ്ടകളുമുൾപ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധസേനകൾ സംയുക്തമായി മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ശക്തമായ ആക്രമണമാണ് നടത്തിയത്. വിവിധ തലങ്ങളിലുള്ള സുരക്ഷാ പരിശോധനകൾ, കൂടുതൽ സിസിടിവി നിരീക്ഷണം, കർശന നിരീക്ഷണ പ്രോട്ടോക്കോളുകൾ എന്നിവയാണ് അധിക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിലെ തിഹാർ ജയിലിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി
