◾https://dailynewslive.in/ അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം. 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാന്‍ ധാരണയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം. കരാര്‍ പ്രകാരം, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി യുഎസും അമേരിക്കന്‍ ഇറക്കുമതിക്ക് മേലുള്ള തീരുവ 125 ശതമാനത്തില്‍നിന്ന് 10 ശതമാനമായി ചൈനയും വെട്ടിക്കുറയ്ക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ വധിച്ച ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ […]
വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം അറിയാന്‍ ഏര്‍ലി വാര്‍ണിങ് സിസ്റ്റവുമായി പാലക്കാട് ഡിവിഷൻ
വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം അറിയാന്‍ ഏര്‍ലി വാര്‍ണിങ് സിസ്റ്റവുമായി പാലക്കാട് ഡിവിഷൻ. ഒലവക്കോട്, വാളയാര്‍ റെയ്ഞ്ച് പരിധികളിലെ പരുത്തിപ്പാറ, മായാപുരം എന്നിവിടങ്ങിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാട്ടാനയുടെയോ പുലിയുടെയോ മറ്റ് ഏത് വന്യജീവികളുടെയോ നിഴൽ വെട്ടം കണ്ടാൽ മതി ഏര്‍ലി വാര്‍ണിങ് സിസ്റ്റത്തിൽ വിവരമെത്തും. അത്യാധുനിക തെര്‍മ്മല്‍ ക്യാമറകളും, നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം.
പാർലമെന്‍റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി
വെടിനിര്‍ത്തൽ പ്രഖ്യാപിച്ചത് നല്ലകാര്യമാണെന്നും എന്നാൽ, പാർലമെന്‍റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. അവഹേളനത്തിന് തുല്യമായ പരാമർശങ്ങളാണ് അമേരിക്കൻ സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. വിക്രം മിസ്രിക്ക് നേരെ വരെ സൈബർ അക്രമണം നടത്തുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഒരുപാട് പുകമറയുണ്ട്. പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിച്ച് സംസാരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു .
ചൂതാട്ടവുമായി ബന്ധമുണ്ടെന്ന ആശങ്കയെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സര്‍ക്കാര്‍
ചൂതാട്ടവുമായി ബന്ധമുണ്ടെന്ന ആശങ്കയെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്‍റെ കായിക ഡയറക്ടറേറ്റ് ആണ് ഈ നടപടി സ്വീകരിച്ചത്. ശരിഅത്ത് നിയമപ്രകാരം ചെസിനെ ചൂതാട്ടമായി കണക്കാക്കുന്നു. താലിബാൻ ഈ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ കായിക വകുപ്പ് വക്താവ് അത്താൽ മഷ്വാനി പറഞ്ഞു.
കുവൈത്തിലെ പള്ളികളിൽ സംഭാവനകൾ സ്വീകരിക്കുന്നത് നിരോധിച്ചു
കുവൈത്തിലെ പള്ളികളിൽ സംഭാവനകൾ സ്വീകരിക്കുന്നത് നിരോധിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മോസ്‌ക് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ബദർ തുർക്കി അൽ ഒതൈബിയാണ് ഉതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. പള്ളികളിലെ മതപരമായ സ്ഥാനങ്ങൾ വഹിക്കുന്നവർ, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയും മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരവും ഇല്ലാതെ ഒരു സ്ഥാപനത്തെയും വ്യക്തിയെയും പള്ളിക്കുള്ളിൽ സംഭാവനകൾ ശേഖരിക്കാൻ അനുവദിക്കരുതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണവിലയില്‍ 1,320 രൂപയുടെ കുറവ്!
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുറവ്. പവന് 1,320 രൂപയുടെ താഴ്ച്ചയാണ് ഒറ്റദിവസം കൊണ്ട് സംഭവിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,040 രൂപയാണ്. ഇന്നത്തെ ഗ്രാം വില 165 രൂപ കുറഞ്ഞ് 8,880 രൂപയാണ്. ആഗോളതലത്തില്‍ സ്വര്‍ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഈ വ്യത്യാസം. യു.എസ്-ചൈന വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന വാര്‍ത്തകളാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. വരുംദിവസങ്ങളിലും ട്രെന്റ് തുടര്‍ന്നേക്കാം. സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ച് നടക്കുന്ന യു.എസ്-ചൈന മഞ്ഞുരുക്ക ചര്‍ച്ചകളാണ് ഇപ്പോഴത്തെ ഇടിവിന് കാരണം. ഇരുരാജ്യങ്ങളും തമ്മില്‍ […]
പോക്കോയുടെ പുതിയ എഫ്7 എത്തുന്നു
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ എഫ്7 എത്തുന്നു. റെഡ്മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡായിരിക്കും പോക്കോ എഫ്7. എഫ്7 അള്‍ട്രയ്‌ക്കൊപ്പം പോക്കോ എഫ്7 ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്7ന് 6.83 ഇഞ്ച് 1.5കെ ഒലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കാം. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 480 ഹെര്‍ട്‌സ് വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ, 3,840 ഹെര്‍ട്‌സ് പിഡബ്‌ളിയുഎം ഡിമ്മിംഗ് എന്നി ഫീച്ചറുകളോടു കൂടിയായിരിക്കും […]
‘മാമന്‍’ എന്ന ചിത്രത്തിലെ മനോഹര ഗാനം
സൂരി പ്രധാന വേഷത്തില്‍ എത്തുന്ന ‘മാമന്‍’ എന്ന ചിത്രത്തിലെ മനോഹര ഗാനം റിലീസ് ചെയ്തു. സ്വാസികയും സൂരിയും ഒന്നിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്. ഹിഷാമും ശരണ്യ ശ്രീനിവാസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ സഹോദരനും സഹോദരിയുമായാണ് സൂരിയും സ്വാസികയും എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്‍. ചിത്രം ഈ മാസം 16 ന് ആഗോള റിലീസ് ആയി തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ സ്വാസികയും ഒരു […]
വിജയ് സേതുപതി ചിത്രം ‘ഏയ്സ്’ ട്രെയിലര്‍
വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാര്‍ സംവിധാനം ചെയ്ത ‘ഏയ്സ്’ ട്രെയിലര്‍ പുറത്തുവന്നു. 2മേയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ആക്ഷന്‍ ക്രൈം കോമഡി ചിത്രമാണിത്. ‘ബോള്‍ഡ് കണ്ണന്‍’ എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രവും അയാള്‍ക്ക് ചുറ്റും സംഭവിക്കുന്ന ക്രൈമും കോമഡിയും നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്. അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ […]
ബജാജ് പ്ലാറ്റിന 110 എന്‍എക്സ്റ്റി ഇന്ത്യയില്‍
ബജാജ് ഓട്ടോ പ്ലാറ്റിന 110 ന്റെ പുതിയ വകഭേദം ഇന്ത്യയില്‍ പുറത്തിറക്കി. ഈ 2025 പതിപ്പിന് ബജാജ് പ്ലാറ്റിന 110 എന്‍എക്സ്റ്റി എന്ന് പേരിട്ടു. പുതിയ സൗന്ദര്യവര്‍ദ്ധക സവിശേഷതകളുമായാണ് പുതിയ ബജാജ് പ്ലാറ്റിന എത്തുന്നത്. ഒബിഡി-2ആ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി എഞ്ചിന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഈ അപ്ഡേറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ലൈനപ്പില്‍ 2,600 രൂപയുടെ നേരിയ വില വര്‍ദ്ധനവിന് കാരണമായി. പുതുക്കിയ പ്ലാറ്റിന 110 എന്‍എക്സ്റ്റിലും മുന്‍ മോഡലിന്റെ അതേ എഞ്ചിന്‍ തന്നെയാണ് ഉള്ളത്. 115.45 സിസി […]
