വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാര്‍ സംവിധാനം ചെയ്ത ‘ഏയ്സ്’ ട്രെയിലര്‍ പുറത്തുവന്നു. 2മേയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ആക്ഷന്‍ ക്രൈം കോമഡി ചിത്രമാണിത്. ‘ബോള്‍ഡ് കണ്ണന്’ എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രവും അയാള്‍ക്ക് ചുറ്റും സംഭവിക്കുന്ന ക്രൈമും കോമഡിയും നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്. അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 7സിഎസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അറുമുഖകുമാര്‍ നിര്‍മിച്ച ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
വിജയ് സേതുപതി ചിത്രം ‘ഏയ്സ്’ ട്രെയിലര്‍
