സൂരി പ്രധാന വേഷത്തില്‍ എത്തുന്ന ‘മാമന്’ എന്ന ചിത്രത്തിലെ മനോഹര ഗാനം റിലീസ് ചെയ്തു. സ്വാസികയും സൂരിയും ഒന്നിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്. ഹിഷാമും ശരണ്യ ശ്രീനിവാസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ സഹോദരനും സഹോദരിയുമായാണ് സൂരിയും സ്വാസികയും എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്. ചിത്രം ഈ മാസം 16 ന് ആഗോള റിലീസ് ആയി തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ സ്വാസികയും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. രാജ്കിരണ് ആണ് മറ്റൊരു താരം. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം. ശ്രീ പ്രിയ കമ്പെയിന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
‘മാമന്’ എന്ന ചിത്രത്തിലെ മനോഹര ഗാനം
