പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ എഫ്7 എത്തുന്നു. റെഡ്മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡായിരിക്കും പോക്കോ എഫ്7. എഫ്7 അള്‍ട്രയ്ക്കൊപ്പം പോക്കോ എഫ്7 ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്7ന് 6.83 ഇഞ്ച് 1.5കെ ഒലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കാം. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 480 ഹെര്‍ട്സ് വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ, 3,840 ഹെര്‍ട്സ് പിഡബ്ളിയുഎം ഡിമ്മിംഗ് എന്നി ഫീച്ചറുകളോടു കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഒഐഎസ് സഹിതമുള്ള 50 എംപി സോണി എല്‍വൈടി 600 പ്രൈമറി കാമറയും 8 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 20 എംപി ഷൂട്ടര്‍ ഉണ്ടായിരിക്കാം. അഡ്രിനോ ജിപിയുവുമായി ഇണക്കിചേര്‍ത്ത ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക. 90വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങും 22.5വാട്ട് വയര്‍ഡ് റിവേഴ്സ് ഫാസ്റ്റ് ചാര്‍ജിങ്ങും ഉള്ള 7,550 എംഎഎച്ച് ബാറ്ററി ഇതിന് ലഭിക്കും. എഫ്7ന് 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
പോക്കോയുടെ പുതിയ എഫ്7 എത്തുന്നു
