വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം അറിയാന്‍ ഏര്‍ലി വാര്‍ണിങ് സിസ്റ്റവുമായി പാലക്കാട് ഡിവിഷൻ. ഒലവക്കോട്, വാളയാര്‍ റെയ്ഞ്ച് പരിധികളിലെ പരുത്തിപ്പാറ, മായാപുരം എന്നിവിടങ്ങിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാട്ടാനയുടെയോ പുലിയുടെയോ മറ്റ് ഏത് വന്യജീവികളുടെയോ നിഴൽ വെട്ടം കണ്ടാൽ മതി ഏര്‍ലി വാര്‍ണിങ് സിസ്റ്റത്തിൽ വിവരമെത്തും. അത്യാധുനിക തെര്‍മ്മല്‍ ക്യാമറകളും, നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം.
വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം അറിയാന്‍ ഏര്‍ലി വാര്‍ണിങ് സിസ്റ്റവുമായി പാലക്കാട് ഡിവിഷൻ
