വെടിനിര്‍ത്തൽ പ്രഖ്യാപിച്ചത് നല്ലകാര്യമാണെന്നും എന്നാൽ, പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. അവഹേളനത്തിന് തുല്യമായ പരാമർശങ്ങളാണ് അമേരിക്കൻ സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. വിക്രം മിസ്രിക്ക് നേരെ വരെ സൈബർ അക്രമണം നടത്തുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഒരുപാട് പുകമറയുണ്ട്. പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിച്ച് സംസാരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു .
പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി
