എറണാകുളത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്. മൂവരും ട്രെയിനിൽ കയറി പോയെന്ന് സംശയമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്താണ് കുട്ടികളുടെ യാത്രയുടെ കാരണമെന്ന് വ്യക്തമല്ല. ഇവർ എങ്ങോട്ടാണ് പോയതെന്നും ബന്ധുക്കൾക്ക് അറിയില്ല. പൊലീസും ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്.
എറണാകുളത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാതായി
