ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ. ഒപ്പം മുന്നറിയിപ്പും നൽകി. വെടിനിർത്തലിന് പിന്നിൽ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ട നിലയിൽ വ്യാപാര ചർച്ചകളും നടന്നില്ലെന്ന് പറഞ്ഞു. ഒപ്പം പാകിസ്ഥാൻ നടത്തുന്ന ആണവ ബ്ലാക്മെയിലിന് മുന്നിൽ കീഴടങ്ങരുതെന്ന മുന്നറിയിപ്പും ഇന്ത്യൻ വിദേശകാര്യ വക്താവ് ദില്ലിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ മുന്നോട്ടുവച്ചു.
ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ
