ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ചെയർപേഴ്സണായ സമിതിയെയാണ് ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ നിയോഗിച്ചത്. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിക്കും. തുടര്‍ന്ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകും. എന്നാൽ സമിതിയെ നിയോഗിച്ചതിനെതിരെ വിപി സുഹ്റ രംഗത്തെത്തി. ആശാ സമരക്കാരോടുള്ള സർക്കാർ സമീപനം വളരെ മോശമാണെന്നും ഇനിയും സര്‍ക്കാരിന് എന്താണ് പഠിക്കാനുള്ളതെന്നും വിപി സുഹ്റ ചോദിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു
