Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാന് പിന്നാലെ ഇസ്രയേൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ച് കേന്ദ്രം

ഇസ്രയേൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ച് കേന്ദ്രം. രണ്ട് വ്യോമസേന വിമാനങ്ങൾ ഉൾപ്പെടെ മൂന്ന് വിമാനങ്ങളിലായി 13 മലയാളികളടക്കം ഇന്ത്യക്കാരെയാണ് തിരികെ എത്തിച്ചത്. കൂടൂതൽ വിമാനങ്ങൾ ഇന്ത്യക്കാരുമായി ഇന്ന് വീണ്ടും ദില്ലിയിലേക്ക് എത്തും. ഇറാനിലെ സാഹചര്യം രൂക്ഷമായതോടെ ഇതുവരെ 2295 ഇന്ത്യക്കാരെയാണ് ഇന്ത്യ സുരക്ഷിതമായി ഒഴിപ്പിച്ച് ജന്മനാട്ടിലേക്ക് തിരികെ എത്തിച്ചത്. ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ജോർദ്ദാൻ, ഈജിപ്ക് അതിർത്തി കടന്ന് 443 ഇന്ത്യക്കാരാണ് എത്തിയത്. ഇവരെ വിവിധ ബാച്ചുകളിലായി തിരിച്ച് വ്യോമസേന വിമാനങ്ങളിലും ജസീറാ എയർവേയിസ് വിമാനത്തിലുമാണ് ദില്ലിക്ക് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 24, ചൊവ്വാഴ്ച

◾https://dailynewslive.in/ പന്ത്രണ്ട് ദിവസം നീണ്ട ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യമായെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ◾https://dailynewslive.in/ ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനം നടന്നതായി ആരോപണം. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ മിസൈലാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന ആരോപിച്ചു. ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ […]

Posted inബിസിനസ്സ്

വിലയിടിഞ്ഞ് സ്വര്‍ണവും ക്രൂഡ് ഓയിലും

ട്രംപിന്റെ വെടിനിര്‍ത്തല്‍ അറിയിപ്പില്‍ സ്വര്‍ണത്തിന് ഇടിവ്. സംസ്ഥാനത്ത് ഗ്രാം വില 75 രൂപ കുറഞ്ഞ് 9,155 രൂപയും പവന്‍ വില 600 രൂപ താഴ്ന്ന് 73,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,510 രൂപയിലെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന വെള്ളിവിലയും ഇന്ന് താഴേക്കാണ്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 116 രൂപയിലാണ് വ്യാപാരം. 12 ദിവസത്തെ യുദ്ധത്തിന് വിരമാമിട്ടുകൊണ്ട് ഇസ്രായേലും ഇറാനും സമ്പൂര്‍ണ വെടിനിര്‍ത്തലിലേക്ക് എന്നായിരുന്നു ട്രംപിന്റെ […]

Posted inടെക്നോളജി

ഓപ്പോ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓപ്പോ കെ13എക്സ് എന്ന പേരില്‍ അവതരിപ്പിച്ച ഫോണിന്റെ വില 11,999 രൂപ മുതലാണ്. പ്രവര്‍ത്തനക്ഷമത ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫോണാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിന്റെ 360 ഡിഗ്രി ഡാമേജ്-പ്രൂഫ് ആര്‍മര്‍ ബോഡി, എയ്‌റോസ്‌പേസ്-ഗ്രേഡ് എഎം04 അലുമിനിയം അലോയ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടുതല്‍ ഈടുനില്‍ക്കുന്നതിന് ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസും ഉപയോഗിച്ചിട്ടുണ്ട്. മീഡിയാടെക്കിന്റെ ഡൈമെന്‍സിറ്റി 6300 ചിപ്‌സെറ്റ്, 50എംപി […]

Posted inവിനോദം

പളളിച്ചട്ടമ്പി’യുടെ ചിത്രീകരണം ആരംഭിച്ചു

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പളളിച്ചട്ടമ്പി’യുടെ ചിത്രീകരണം തൊടുപുഴ കാഞ്ഞാറില്‍ ആരംഭിച്ചു. തെന്നിന്ത്യന്‍ സുന്ദരി കയാദു ലോഹറാണ് നായികയാകുന്നത്. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം. വേള്‍ഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ നൗഫല്‍ […]

Posted inവിനോദം

‘ലൗലി’ക്കെതിരെ ആരോപണവുമായി ‘ഈച്ച’

‘ഈച്ച’യെ ചൊല്ലി, മലയാള സിനിമയില്‍ വിവാദം. മലയാള സിനിമ ‘ലൗലി’ക്കെതിരെയാണ് പകര്‍പ്പവകാശലംഘനം ആരോപിച്ച് രാജമൗലി ചിത്രമായ ‘ഈഗ’യുടെ നിര്‍മാതാവ് സായി കൊറപതി വക്കീല്‍ നോട്ടീയ് അയച്ചത്. സിനിമയില്‍ വിഎഫ്എക്‌സ് വഴി ചെയ്തിരിക്കുന്ന ഈച്ച, തങ്ങളുടെ സിനിമയുടെ ഈച്ചയുടെ അതേ കോപ്പിയാണെന്നാണ് ഇവരുടെ ആരോപണം. ആരോപണം നിഷേധിച്ച ലൗലി സിനിമയുെട സംവിധായകന്‍ ദിലീഷ് കരുണാകരന്‍ വിഷയം നിയമപരമായി നേരിടുമെന്ന് അറിയിച്ചു. ഈച്ചയുടെ കഥാപാത്ര രൂപകല്‍പ്പന ഈഗ ടീമിന്റെ ബൗദ്ധിക സ്വത്താണെന്നും സിനിമയുടെ എല്ലാ ദൃശ്യ, സൗന്ദര്യ, ആഖ്യാന ഘടകങ്ങളുടെയും […]

Posted inഓട്ടോമോട്ടീവ്

ഇന്നോവ ഹൈക്രോസ് എം പി വി സ്വന്തമാക്കി മംമ്ത

പോര്‍ഷെ, ബി എം ഡബ്‌ള്യു തുടങ്ങിയ ആഡംബര വാഹനങ്ങള്‍ അലങ്കരിക്കുന്ന മംമ്ത മോഹന്‍ദാസിന്റെ ഗാരിജിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് എം പി വി യാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിനൊപ്പം എത്തിയാണ് താരം പുതുവാഹനത്തെ ഒപ്പം കൂട്ടിയത്. നടിയുടെ അമ്മയാണ് ഹൈക്രോസിന്റെ താക്കോല്‍ സ്വീകരിക്കുന്നത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. കൈരളി ടൊയോട്ടയാണ് വാഹനത്തിന്റെ ഡെലിവറി വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 7 സീറ്റര്‍, 8 സീറ്റര്‍ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് […]

Posted inപുസ്തകങ്ങൾ

ഇത് ആഗമനകാലം

അങ്ങനെയും ചില മരങ്ങളുണ്ടല്ലോ…പൂക്കാന്‍ മറന്നുപോയവ. ചുറ്റിലും വൃക്ഷങ്ങള്‍ പൂത്തുലഞ്ഞു ഫലമണിയുമ്പോഴും തീര്‍ത്തും ഏകയായി, അവനെയും പ്രതീക്ഷിച്ച് ഒരു ആയുഷ്‌കാലം മുഴുവന്‍ അങ്ങനെ… വെട്ടിയെറിയപ്പെടാന്‍ നിയോഗിക്കപ്പെട്ടുകഴിഞ്ഞിട്ടും അവള്‍ കാത്തിരിക്കുകയാണ് അവന്റെ ആഗമനത്തിനായി. ഓരോ വസന്തം കടന്നുപോകുമ്പോഴും അവളുടെ ഉള്ളാഴങ്ങളില്‍ ഒരു പുസ്തകത്തിന്റെ താളുകള്‍ മറയുന്നതുപോലെ. ഏത് അദ്ധ്യായത്തിലായിരിക്കും അവന്‍ വരിക. അറിയില്ല. പക്ഷേ, ഒന്നവള്‍ക്കറിയാം. അവന്റെ കരസ്പര്‍ശമൊന്നേറ്റാല്‍, അവനാല്‍ ആശ്ലേഷിക്കപ്പെട്ടാല്‍, അവളിലൂടെ ഒരായിരം ജീവന്റെ തുടിപ്പുകളുദിക്കും; പൂവായും ഇലയായും കനിയായും. ഇലകള്‍ക്ക് ഇതുവരെ കാണാത്ത പച്ചപ്പ്. പൂക്കള്‍ക്ക് ഇതുവരെ […]

Posted inആരോഗ്യം

ബ്രെയിന്‍ ഫോഗിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാം

നിശ്ചിതമല്ലാത്ത നിരവധി ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് ബ്രെയിന്‍ ഫോഗ്. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഒരു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങള്‍ മറന്നു പോവുക, പരസ്പര ബന്ധമില്ലായ്മ അനുഭവപ്പെടുക എന്നിവയാണ് ചില ലക്ഷണങ്ങള്‍. ചെറിയ ഓര്‍മപിശക് എന്ന തരത്തിലാണ് ബ്രെയിന്‍ ഫോഗ് പലപ്പോഴും വികസിക്കുക. കാര്യങ്ങള്‍, വസ്തുക്കള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവയ്ക്ക് ശരിയായ വാക്ക് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതാണ് തുടക്കം. തുടര്‍ന്ന് പുതിയ വിവരങ്ങള്‍ തലച്ചോറില്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടും. പകല്‍ ഉറക്കം, മന്ദത, ചിന്തകളുടെ മന്ദത എന്നിവയുമായും ഈ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

  12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ടായിരം കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് കരാർ. ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ, പുതിയ […]