നിശ്ചിതമല്ലാത്ത നിരവധി ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് ബ്രെയിന്‍ ഫോഗ്. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഒരു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങള്‍ മറന്നു പോവുക, പരസ്പര ബന്ധമില്ലായ്മ അനുഭവപ്പെടുക എന്നിവയാണ് ചില ലക്ഷണങ്ങള്‍. ചെറിയ ഓര്‍മപിശക് എന്ന തരത്തിലാണ് ബ്രെയിന്‍ ഫോഗ് പലപ്പോഴും വികസിക്കുക. കാര്യങ്ങള്‍, വസ്തുക്കള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവയ്ക്ക് ശരിയായ വാക്ക് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതാണ് തുടക്കം. തുടര്‍ന്ന് പുതിയ വിവരങ്ങള്‍ തലച്ചോറില്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടും. പകല്‍ ഉറക്കം, മന്ദത, ചിന്തകളുടെ മന്ദത എന്നിവയുമായും ഈ അവസ്ഥ ബന്ധപ്പെട്ടിരിക്കുന്നു. ബ്രെയിന്‍ ഫോഗ് രോഗ സ്ഥിരീകരിണം നടത്തിയാല്‍ എന്താണ് ചികിത്സയെന്നാണ് മിക്കയാളുകളുടെയും സംശയം. ബ്രെയിന്‍ ഫോഗ് ട്രിഗര്‍ ചെയ്യുന്ന ഘടകം മനസിലാക്കുകയും അത് തടയുകയും ചെയ്യുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ബ്രെയിന്‍ ഫോഗിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ ജീവിതശൈലി രീതികള്‍ വളരെ അധികം സഹായിക്കുന്നു. രാത്രിയില്‍ എട്ട് മണിക്കൂര്‍ ഗുണനിലവാരമുള്ള ഉറക്കം. ഉറക്ക ശുചിത്വ രീതികള്‍ പരിശീലിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക. കൂടുതല്‍ പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, കുറഞ്ഞത് രാത്രി 8 മണിക്ക് മുമ്പ്, രാത്രി 12 മണിക്കൂര്‍ ഉപവസിക്കുക. ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളാന്‍ ശ്രമിക്കുക. ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക.
ബ്രെയിന്‍ ഫോഗിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാം
