ഇസ്രയേൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ച് കേന്ദ്രം. രണ്ട് വ്യോമസേന വിമാനങ്ങൾ ഉൾപ്പെടെ മൂന്ന് വിമാനങ്ങളിലായി 13 മലയാളികളടക്കം ഇന്ത്യക്കാരെയാണ് തിരികെ എത്തിച്ചത്. കൂടൂതൽ വിമാനങ്ങൾ ഇന്ത്യക്കാരുമായി ഇന്ന് വീണ്ടും ദില്ലിയിലേക്ക് എത്തും. ഇറാനിലെ സാഹചര്യം രൂക്ഷമായതോടെ ഇതുവരെ 2295 ഇന്ത്യക്കാരെയാണ് ഇന്ത്യ സുരക്ഷിതമായി ഒഴിപ്പിച്ച് ജന്മനാട്ടിലേക്ക് തിരികെ എത്തിച്ചത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ജോർദ്ദാൻ, ഈജിപ്ക് അതിർത്തി കടന്ന് 443 ഇന്ത്യക്കാരാണ് എത്തിയത്. ഇവരെ വിവിധ ബാച്ചുകളിലായി തിരിച്ച് വ്യോമസേന വിമാനങ്ങളിലും ജസീറാ എയർവേയിസ് വിമാനത്തിലുമാണ് ദില്ലിക്ക് എത്തിച്ചത്.
ഇറാന് പിന്നാലെ ഇസ്രയേൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ച് കേന്ദ്രം
