Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പി വി അൻവർ വിഷയത്തിൽ വി ഡി സതീശന്‍റെ പ്രസ്താവനയെക്കുറിച്ച് ഉടൻ പ്രതികരിക്കേണ്ട എന്ന നിലപാടിൽ ലീഗ്

പി വി അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ പ്രതികരിക്കേണ്ട എന്ന നിലപാടിൽ ലീഗ് നേതൃത്വം. വ്യാഴാഴ്ച പ്രവർത്തകസമിതി യോഗത്തിന് ശേഷം ആയിരിക്കും ലീഗ് ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കുകയെന്നാണ് വിവരം. അതോടൊപ്പം പി വി അൻവറിന് വാതിൽ തുറക്കേണ്ട എന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാടിന് കോൺ​ഗ്രസിൽ പിന്തുണയേറുകയാണ്. അൻവറില്ലാതെ നിലമ്പൂരിൽ നേടിയ ജയം രാഷ്ട്രീയനേട്ടമെന്നാണ് വിലയിരുത്തൽ. അൻവറിന് വേണ്ടി വാദിച്ചവരുടെ പിന്തുണയും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. വിഷയം മറ്റന്നാൾ‌ കെപിസിസി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എംഎസ്‍സി എൽസ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ

കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട് മുങ്ങിയ എംഎസ്‍സി എൽസ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾക്കായി നിയോഗിച്ച ടി ആന്റ് ടി സാല്‍വേജ് കമ്പനി ദൗത്യത്തിൽ നിന്ന് പിന്മാറി. ദൗത്യത്തിന് വേണ്ടത്ര സാങ്കേതിക പരിജ്ഞാനം തങ്ങൾക്ക് ഇല്ലെന്ന് ടി ആന്റ് ടി സാല്‍വേജ് അറിയിച്ചു. പ്രവൃത്തികൾക്കായി എത്തിയ ഈ കമ്പനിയുടെ ഡൈവിംഗ് സഹായ കപ്പല്‍ തിരിച്ചുപോവുകയും ചെയ്തു. അതേസമയം ഇതുവരെയും കപ്പലിൽ നിന്ന് എണ്ണം നീക്കം ചെയ്യാത്തതിന്റെ പേരിൽ കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നൽകി. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗാസയിൽ ഭക്ഷണം കാത്ത് നിന്നവർക്ക് നേരെ ഇസ്രയേൽ സൈനികർ വെടിയുതിർത്തു

ഗാസയിൽ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ സൈനികർ നടത്തിയ വെടിവയ്പിൽ  40 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി വിവരം. ഗാസയുടെ തെക്കൻ നഗരമായ റാഫയിൽ ഇസ്രയേൽ സൈനികരുടെ കനത്ത സുരക്ഷയിൽ നടക്കുന്ന സഹായ വിതരണ മേഖലയിലാണ് വെടിവയ്പുണ്ടായത്. കഴി‌‌ഞ്ഞ മാസമാണ് അമേരിക്കയുടെ സഹായത്തോടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ യുദ്ധം തകർത്ത ഗാസയിൽ സഹായ വിതരണം ആരംഭിച്ചത്കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇത്തരം വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500ലേറെയായെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാനിൽ നിന്നുള്ള അവസാന വിമാനം ഇന്ന് പുലർച്ചെയെത്തി

ഓപ്പറേഷൻ സിന്ധുവിൽ ഇറാനിൽ നിന്നുള്ള 282 യാത്രക്കാരുമായുള്ള അവസാന വിമാനം ഇന്ന് പുലർച്ചെയെത്തി. ഇതോടെ  ഇറാനിൽ നിന്ന് തിരികെ എത്തിയവരുടെ എണ്ണം 2858 ആയി. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഒഴിപ്പിക്കൽ താൽക്കാലികമായി മരവിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ദില്ലിയിൽനിന്ന് പശ്ചിമേഷ്യയിലേക്കുള്ള വ്യോമ ഗതാഗതവും സാധാരണ നിലയിലേക്ക് എത്തുകയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആക്‌സിയം 4 ദൗത്യ സംഘം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ എത്തി

ബഹിരാകാശ വിക്ഷേപണത്തിനായി ആക്‌സിയം 4 ദൗത്യ സംഘം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ എത്തി. ദൗത്യ സംഘാംഗങ്ങള്‍ കുടുംബാംഗങ്ങളോട് യാത്ര പറയുന്ന ചടങ്ങ് നടന്നു. ആസ്ട്രോനോട്ട് വാഹനത്തിൽ കയറി ലോഞ്ച് പാഡിലേക്ക് നാലുപേരും തിരിച്ചു. നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നു എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 25, ബുധനാഴ്ച

◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചു. ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണിക്ക് മുന്നില്‍ കരുത്തോടെ നിലയുറപ്പിച്ചതിന് ഖമനയിയെ പ്രശംസിച്ച് ഇറാന്‍ ജനത തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തി. അതേസമയം ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ടു. […]

Posted inബിസിനസ്സ്

എല്ലാ അദാനി കമ്പനികളും സാമ്പത്തിക നേട്ടത്തില്‍

ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവെക്കുന്നതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ ഗൗതം അദാനി. അദാനി പോര്‍ട്‌സ്, അദാനി പവര്‍ കമ്പനികളുടെ സംയോജിത വരുമാനം 7 ശതമാനം വര്‍ധിച്ച് 2,71,664 കോടി രൂപയായി. അദാനി എനര്‍ജി സൊല്യൂഷന്‍സിന് 44,000 കോടി രൂപയുടെ ട്രാന്‍സ്മിഷന്‍ ഓര്‍ഡറുകളാണ് ഉളളത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ അദാനി പോര്‍ട്‌സ് 45 കോടി മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തു. 2025 സാമ്പത്തിക വര്‍ഷത്തില്‍ അദാനി എയര്‍പോര്‍ട്ട്‌സ് 9.4 കോടി യാത്രക്കാര്‍ക്കാണ് സേവനം നല്‍കിയത്. […]

Posted inവിനോദം

‘ധീരന്‍’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തെത്തി

‘ജാന്‍.എ.മന്‍’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ധീരന്‍’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തെത്തി. തീര്‍ത്തും പക്കാ ഫണ്‍ എന്റെര്‍റ്റൈനെര്‍ ആയിരിക്കും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഭീഷ്മപര്‍വം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവന്‍ നായകനാകുന്ന ധീരനില്‍ ജഗദീഷ്, […]

Posted inവിനോദം

‘കോലാഹലം’ ചിത്രം ജൂലായ് 11ന് തിയേറ്ററില്‍

സംവിധായകന്‍ ലാല്‍ജോസ് അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിന്റെ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ജൂലായ് 11ന് തിയേറ്റര്‍ റിലീസ് ആയി ചിത്രം എത്തും. ഒരു മരണവീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫൈന്‍ ഫിലിംസ്, പുത്തന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തന്‍, രാജേഷ് നായര്‍, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും കോമഡി […]

Posted inഓട്ടോമോട്ടീവ്

ഒരു ലക്ഷത്തിന്റെ സ്‌കൂട്ടറിന് 14 ലക്ഷം മുടക്കി ഇഷ്ട നമ്പര്‍!

ആഗ്രഹിച്ചു വാങ്ങുന്ന വാഹനങ്ങള്‍ക്ക് മോഹവില കൊടുത്തു നമ്പര്‍ സ്വന്തമാക്കുന്നവര്‍ ഇപ്പോള്‍ നിരവധിയാണ്. 46 ലക്ഷം രൂപ നല്‍കി ഇഷ്ട നമ്പര്‍ സ്വന്തമാക്കിയ കൊച്ചി സ്വദേശി വേണു ഗോപാലകൃഷ്ണനാണ് ആ പട്ടികയില്‍ രാജ്യത്ത് ആദ്യസ്ഥാനത്തുള്ളത്. കോടികള്‍ വില മതിക്കുന്ന ലംബോര്‍ഗിനി ഉറൂസിനാണ് വേണു ഈ നമ്പര്‍ സ്വന്തമാക്കിയതെങ്കില്‍ ഒരു ലക്ഷം രൂപ വില വരുന്ന സ്‌കൂട്ടറിന് 14 ലക്ഷം രൂപ മുടക്കി ഇഷ്ട നമ്പര്‍ സ്വന്തമാക്കിയ ഹിമാചല്‍ പ്രദേശില്‍ നിന്നുമുള്ള സഞ്ജീവ് കുമാര്‍ ആണ് ഇപ്പോള്‍ താരം. ഹിമാചല്‍ […]