ആഗ്രഹിച്ചു വാങ്ങുന്ന വാഹനങ്ങള്‍ക്ക് മോഹവില കൊടുത്തു നമ്പര്‍ സ്വന്തമാക്കുന്നവര്‍ ഇപ്പോള്‍ നിരവധിയാണ്. 46 ലക്ഷം രൂപ നല്കി ഇഷ്ട നമ്പര്‍ സ്വന്തമാക്കിയ കൊച്ചി സ്വദേശി വേണു ഗോപാലകൃഷ്ണനാണ് ആ പട്ടികയില്‍ രാജ്യത്ത് ആദ്യസ്ഥാനത്തുള്ളത്. കോടികള്‍ വില മതിക്കുന്ന ലംബോര്‍ഗിനി ഉറൂസിനാണ് വേണു ഈ നമ്പര്‍ സ്വന്തമാക്കിയതെങ്കില്‍ ഒരു ലക്ഷം രൂപ വില വരുന്ന സ്കൂട്ടറിന് 14 ലക്ഷം രൂപ മുടക്കി ഇഷ്ട നമ്പര്‍ സ്വന്തമാക്കിയ ഹിമാചല്‍ പ്രദേശില്‍ നിന്നുമുള്ള സഞ്ജീവ് കുമാര്‍ ആണ് ഇപ്പോള്‍ താരം. ഹിമാചല്‍ പ്രദേശിലെ ഹമീര്‍പൂര്‍ സ്വദേശിയായ സഞ്ജീവ് കുമാര്‍ ”എച്ച്പി 21 സി 0001” എന്ന നമ്പറാണ് പതിനാല് ലക്ഷം രൂപ മുടക്കി തന്റേതാക്കിയത്. സംസ്ഥാനത്തെ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്മെന്റ് നടത്തിയ ലേലത്തിലാണ് ഈ വി ഐ പി നമ്പര്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയത്. വാശിയേറിയ ലേലത്തില്‍ സഞ്ജീവ് കുമാറിനൊപ്പം ആ നമ്പര്‍ സ്വന്തമാക്കാനായി മറ്റൊരു വ്യക്തിയുമുണ്ടായിരുന്നു. 13 ലക്ഷം രൂപ വരെ ലേലം വിളിച്ചതിനു ശേഷം അയാള്‍ പിന്മാറിയത്. മകന് വേണ്ടി വാങ്ങിയ സ്കൂട്ടറിനു, അവനു താല്പര്യമുള്ള നമ്പര്‍ സ്വന്തമാക്കുകയായിരുന്നു എന്നും സഞ്ജീവ് കുമാറും കൂട്ടിച്ചേര്‍ക്കുന്നു.
ഒരു ലക്ഷത്തിന്റെ സ്കൂട്ടറിന് 14 ലക്ഷം മുടക്കി ഇഷ്ട നമ്പര്‍!
