ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹന്‍ലാല്‍. ‘എംഎംഎംഎന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ഔദ്യോഗിക നാമം ‘പാട്രിയറ്റ്’ എന്നാണ്. സിനിമയുടെ ഷൂട്ടിംഗിനായി ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഒരു ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ‘പാട്രിയറ്റ്’ ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. 2013ല്‍ പുറത്തിറങ്ങിയ ‘കടല്‍ കടന്ന് […]
പ്രതിഫലത്തില്‍ രജനിയെ കടത്തിവെട്ടി വിജയ്
‘ജന നായകന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് 275 കോടി രൂപയാണ് വാങ്ങുന്നത് എന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ലാഭത്തില്‍ ഒരു പങ്കും നല്‍കാതെ, മുന്‍കൂര്‍ ഫീസായി തുക പൂര്‍ണ്ണമായും നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ, സമീപ വര്‍ഷങ്ങളില്‍ ഒരു ദക്ഷിണേന്ത്യന്‍ നടന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. ഇതോടെ രജനികാന്തിനെയടക്കം സിനിമയുടെ പ്രതിഫലത്തില്‍ താരം മറികടന്നുവെന്നുമാണ് റിപ്പോര്‍ട്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍ ഒരു ശക്തമായ രാഷ്ട്രീയ ആക്ഷന്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. പൂജ […]
മിനികൂപ്പര്‍ സ്വന്തമാക്കി ഹിഷാം അബ്ദുല്‍ വഹാബ്
തെന്നിന്ത്യന്‍ സിനിമകളില്‍ ഗായകനായും സംഗീത സംവിധായകനായും തിളങ്ങുന്ന ഹിഷാം അബ്ദുല്‍ വഹാബ് തന്റെ പാട്ടു യാത്രകള്‍ക്ക് പുതുകൂട്ട് കണ്ടെത്തിയിരിക്കുന്നു. വാഹനപ്രേമികളുടെ പ്രിയപ്പെട്ട ഹാച്ച്ബാക്ക് മിനികൂപ്പര്‍ എസ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇ വി എം ഷോറൂമില്‍ നിന്നും ഭാര്യയ്ക്കൊപ്പമെത്തിയാണ് മിനി കൂപ്പറിന്റെ ഡെലിവറി സ്വീകരിച്ചത്. ഓഷ്യന്‍ വേവ് ഗ്രീന്‍ നിറമാണ് ഹിഷാമിന്റെ ഏറ്റവും പുതിയ വാഹനത്തിന്. 44.90 ലക്ഷം രൂപയാണ് കൂപ്പര്‍ എസിനു എക്‌സ് ഷോറൂം വില വരുന്നത്. 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ […]
ബഷീറും എം.ടിയും പാമുക്കും മലബാറിലെ പന്തയക്കു തിരകളും
പതിവു സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ കഥാപാത്രങ്ങളിലൂടെ തരളവും സങ്കീര്‍ണ്ണവുമായ മനുഷ്യാനുഭവങ്ങളെ ഉജ്ജ്വലമായി പകര്‍ത്തിയിട്ടും ലോകസാഹിത്യപ്പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ബഷീര്‍, വീടുകളോടൊപ്പം തന്നെ ആഖ്യാനവേദിയാകുന്ന ലോഡ്ജ് മുറികളും കഥാപാത്രങ്ങളായെത്തുന്ന വായനക്കാരും പുസ്തകങ്ങളും രചനകളിലെ ശബ്ദപഥങ്ങളും ഗന്ധവൈവിദ്ധ്യവുമെല്ലാം ചേര്‍ന്നുള്ള ഒരു മറുവായനയില്‍ രൂപപ്പെടുന്ന മറ്റൊരു എം.ടി., മലബാറിനെ ഒരു പന്തയക്കുതിരയായിക്കണ്ട ഡി.എച്ച്. ലോറന്‍സ്, വരച്ചുവരച്ച് എഴുത്തുകാരനായ കാഫ്ക, പാമുക്ക്, സല്‍മാന്‍ റുഷ്ദി, ആറ്റൂര്‍ രവിവര്‍മ്മ…ഒപ്പം, സ്വാതന്ത്ര്യപ്പോരാളികളെ മാനസികരോഗികളാക്കി ബ്രിട്ടീഷുകാര്‍ അടച്ചിട്ട കുതിരവട്ടം മെന്റല്‍ അസൈലം, രാജ്യമില്ലാത്തവരെന്ന് ലോകം വിളിക്കുന്ന ഫലസ്തീനികളുടെ പലായനജീവിതത്തിലെ […]
ഫാറ്റി ലിവറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ അറിയാം
പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ് ഫാറ്റി ലിവര്‍ കരുതപ്പെടുന്നത്. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും ഇപ്പോള്‍ ഫാറ്റി ലിവര്‍ പിടിപെടുന്നത് സര്‍വസാധാരണമാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന ഫാറ്റി ലിവറിന്റെ പേര്. ലളിതമായി പറഞ്ഞാല്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗമാണ് ഫാറ്റി ലിവര്‍. അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ചയാപചയ തകരാറുകള്‍ എന്നിവ മൂലം ഇത് ഉണ്ടാകാം. ഇനി പറയുന്നവയാണ് ഫാറ്റി ലിവറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. നന്നായി വിശ്രമിച്ച ശേഷവും വിട്ടുമാറാതിരിക്കുന്ന കടുത്ത ക്ഷീണവും […]
മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം
വയനാട്ടിൽ മഴ ശക്തമായതിന് പിന്നാലെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഫയർഫോഴ്സും പൊലീസും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.
വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും പ്രതിഷേധവുമായി നാട്ടുകാർ
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽ മഴയിലും പ്രതിഷേധവുമായി നാട്ടുകാർ. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരേയും നാട്ടുകാർ തടഞ്ഞു. അതോടൊപ്പം നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് […]
ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ […]
നിലമ്പൂർ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയ കാരണം പഠിക്കാൻ സിപിഐ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നേരിട്ട പരാജയ കാരണം പഠിക്കാൻ മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് നൽകാൻ തീരുമാനം. സ്വരാജിൻ്റെ കനത്ത തോൽവി ഇടതുമുന്നണിക്ക് ശക്തമായ തിരിച്ചടിയായ സാഹചര്യത്തിലാണ് തോൽവി പഠിക്കാനുള്ള നീക്കം.സ്വരാജ് അത്ര പോരെന്നും സ്ഥാനാർത്ഥിയെന്ന നിലയിൽ സ്വീകാര്യത കുറവായിരുന്നെന്നും സിപിഐ വിമർശിക്കുന്നു. നാട്ടുകാരനെന്ന പരിഗണന വോട്ടർമാരിലില്ലായിരുന്നുവെന്നും സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നും സിപിഐ വിലയിരുത്തുന്നു. അതോടൊപ്പം സി പി എം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന […]
പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ചു
പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ തെളിവുകളുടെ അഭാവത്തിൽ സിപിഎം നേതാവ് ജി സുധാകരനെതിരായ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാനില്ലെന്ന് പൊലീസ് വ്യക്തമാക്കി. 1989ൽ അന്നത്തെ പോസ്റ്റൽ വോട്ടുകൾ സിപിഎം ഓഫീസിലെത്തി തിരുത്തിയെന്നായിരുന്നു സുധാകരൻ്റെ വെളിപ്പെടുത്തൽ. പരാമർശം പുറത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിന് വേണ്ടി അന്നത്തെ ബാലറ്റ് പേപ്പറുകൾ കണ്ടെത്തേണ്ടിയിരുന്നു എന്നാൽ ഇത് കണ്ടെത്താനായി ജില്ലാ കളക്ടർക്ക് കത്ത് നൽകിയെങ്കിലും 36 വർഷം മുമ്പുള്ള രേഖകൾ […]
