Posted inവിനോദം

‘തഗ് ലൈഫ്’ നിര്‍മാതാക്കള്‍ക്ക് വീണ്ടും തിരിച്ചടി

ഏറെ പ്രതീക്ഷകളുമായാണ് കമല്‍ ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ‘തഗ് ലൈഫ്’ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്നും പ്രതീക്ഷിച്ച അത്ര പ്രതികരണം ലഭിച്ചില്ല. ബോക്‌സ് ഓഫീസിലും സിനിമ വലിയ രീതിയില്‍ ഉയര്‍ന്നില്ല. ഇപ്പോഴിതാ പറഞ്ഞതിലും നേരത്തെ ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ് ചിത്രം. പറഞ്ഞ സമയത്തിനും മുന്‍പേയുള്ള റിലീസിനെത്തുടര്‍ന്ന് നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് തുക വെട്ടികുറച്ചെന്നാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ 130 കോടിക്കായിരുന്നു സിനിമയുടെ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സിന് വിറ്റത്. എന്നാല്‍ […]

Posted inഓട്ടോമോട്ടീവ്

ടെസ്ല റോബോടാക്സിക്ക് തുടക്കമായി

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇലോണ്‍ മസ്‌കിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ ടെസ്ല റോബോടാക്സിക്ക് തുടക്കമായി. ടെക്സസിലെ ഒസ്റ്റിനിലാണ് ഔദ്യോഗികമായ റോബോ ടാക്സി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പൈലറ്റ് പദ്ധതിയെന്ന രീതിയില്‍ കുറച്ച് മോഡല്‍ വൈ വാഹനങ്ങളില്‍ നിശ്ചിത പരിധിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായാണ് റോബോ ടാക്സി യാത്ര ആസ്വദിക്കാനാവുക. ഡ്രൈവറില്ലാതെ സാങ്കേതികവിദ്യയുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോടാക്സികള്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കാണെന്നതും വലിയൊരു വിഭാഗത്തെ റോബോടാക്സിയിലേക്ക് ആകര്‍ഷിക്കുന്നു. ടെസ്ല റോബോടാക്സി സേവനങ്ങള്‍ വൈകാതെ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അപ്പോള്‍ മുതല്‍ റോബോടാക്സി ആപ്പ് […]

Posted inപുസ്തകങ്ങൾ

ആഗ്‌നേയം

ഉത്രം നക്ഷത്രത്തില്‍ ദേവകുലത്തില്‍ ജനിച്ച പുരുഷന്‍ സംവാദ് പത്മനാഭ ശേഷാദ്രി… ഇരുപത്തിയെട്ട് വയസ്സിനുശേഷം അവന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറിമറിയുന്നു…. ജവടകാണ്ട് ദേവനും കര്‍മ്മംകൊണ്ട് വസൂരനുമായ അവന്‍ താജഗവദത്തന്റെയും ഗജിനന്റെയും പിന്‍ഗാമിയായി, താന്ത്രികവിദ്യകളില്‍ അഗ്രഗണ്യനായി ഈ പ്രപഞ്ചം കൈപ്പിടിയിലൊതുക്കാന്‍ ഇറങ്ങിത്തിരിക്കുന്നു. അകലെയെവിടെയോ അഥര്‍വ്വജ്ഞന്ത്രങ്ങളുടെ നീലുകള്‍… തലകീഴായി പ്രതിഷ്ഠിച്ചിരിക്കുന്ന അനേകം കുരിശുകള്‍… ശിരസ്സറുത്തുമാറ്റപ്പെട്ട നാഗഗന്ധര്‍വന്റെ കബന്ധം… നരബലിയും ദുര്‍മന്ത്രവാദവുമൊക്കെയായി അധര്‍മ്മത്തിന്റെ ഇരുണ്ട ശക്തികള്‍ അഥര്‍വ്വ്യയജ്ഞങ്ങളിലൂടെ കളംനിറഞ്ഞാടുമ്പോള്‍ ധര്‍മ്മസംസ്ഥാപനത്തിനായി പിറവിയെടുത്തവര്‍ ഒത്തുചേരുന്നു. അത്യന്തം ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നോവല്‍. ‘ആഗ്‌നേയം’. ബിനു […]

Posted inലേറ്റസ്റ്റ്

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26/06/2025) അവധി പ്രഖ്യാപിച്ചു

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26/06/2025) അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ നാളെ അവധി ജില്ലാ കളക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂരിലും ഇടുക്കിയിലും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.

Posted inആരോഗ്യം

മുട്ടയെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മുട്ടയെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ പരിചയപ്പെടാം. 100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 9 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ അയേണ്‍, കാത്സ്യം, ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഒരു കപ്പ് വേവിച്ച ചീരയില്‍ നിന്നും 5 മുതല്‍ 6 ഗ്രാം വരെ പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ കാത്സ്യം, അയേണ്‍, വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവയും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല. തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ, കെഎസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ ..നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രസ്താവന.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല. തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ, കെഎസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ ..നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രസ്താവന.   വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും. അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. […]

Posted inലേറ്റസ്റ്റ്

ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ചു  കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ചു  കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തരൂരിന്‍റെ ഇംഗ്ലീഷ് തനിക്ക് മനസിലാകാത്തതുകൊണ്ട് മോദി സ്തുതിയുള്ള ലേഖനം വായിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചു. പറയുന്ന കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ജയിപ്പിച്ച് വിട്ട ജനങ്ങളോട് ഉത്തരവാദിത്തം കാട്ടണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിലപാട് കടുപ്പിച്ചു. ഹൈക്കമാ‍ന്‍‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍ പറക്കാന്‍ ആരോടും അനുവാദം ചോദിക്കരുതെന്നും ആകാശം ആരുടേതുമല്ലെന്നുമെഴുതിയ പക്ഷിയുടെ ചിത്രം സമൂഹമാധ്യമ പേജില്‍ പങ്ക് വച്ച് തരൂര്‍ ഒളിയമ്പെയ്തു

Posted inലേറ്റസ്റ്റ്

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. നിലമ്പൂർ വാണിയമ്പുഴ ഉന്നതിയലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപെട്ട ബില്ലിയാണ് മരിച്ചത്. പുഴയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുമായതിനാൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച ബില്ലിക്ക് 49 വയസെന്നാണ് വിവരം. കൂൺ പറിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

Posted inലേറ്റസ്റ്റ്

ഇടുക്കി ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ഇടുക്കി ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ -26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ ജില്ലയിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധാരണ പോലെ പ്രവർത്തിക്കാം. ഇവർക്ക് അവധി ബാധകമല്ല.