വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇലോണ്‍ മസ്കിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ ടെസ്ല റോബോടാക്സിക്ക് തുടക്കമായി. ടെക്സസിലെ ഒസ്റ്റിനിലാണ് ഔദ്യോഗികമായ റോബോ ടാക്സി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പൈലറ്റ് പദ്ധതിയെന്ന രീതിയില്‍ കുറച്ച് മോഡല്‍ വൈ വാഹനങ്ങളില്‍ നിശ്ചിത പരിധിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായാണ് റോബോ ടാക്സി യാത്ര ആസ്വദിക്കാനാവുക. ഡ്രൈവറില്ലാതെ സാങ്കേതികവിദ്യയുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോടാക്സികള്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കാണെന്നതും വലിയൊരു വിഭാഗത്തെ റോബോടാക്സിയിലേക്ക് ആകര്‍ഷിക്കുന്നു. ടെസ്ല റോബോടാക്സി സേവനങ്ങള്‍ വൈകാതെ എല്ലാവര്ക്കും ലഭ്യമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അപ്പോള്‍ മുതല്‍ റോബോടാക്സി ആപ്പ് വഴി റൈഡ് ബുക്ക് ചെയ്യാനാവും. മറ്റേതൊരു ടാക്സി സര്‍വീസും പോലെ പോകേണ്ട സ്ഥലം അറിയിച്ചശേഷം നിങ്ങള്‍ക്ക് യാത്രാക്കൂലിയും എപ്പോള്‍ റോബോടാക്സി നിങ്ങള്ക്കരികിലേക്കെത്തുമെന്നും അറിയാനാവും.
ടെസ്ല റോബോടാക്സിക്ക് തുടക്കമായി
