സംസ്ഥാന വ്യാപകമായി ഹെല്‍ത്ത് കാര്‍ഡ് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിര്‍ദേശം നല്‍കി. പത്തനംതിട്ടയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലാബില്‍ നിന്നും ഒന്നിച്ച് വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയെന്ന സംശയം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 4 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 4 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍,എറണാകുളം എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (27)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി […]
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 26, വ്യാഴാഴ്ച
◾https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരളാ തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മറ്റന്നാള്‍ വരെ മഴ തുടര്‍ന്നേക്കും. ◾https://dailynewslive.in/ ഭാരതാംബ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നടപടി […]
ട്രംപിന്റെ തീരുമാനത്തില്‍ ഡോളര്‍ ഇടിഞ്ഞു, സ്വര്‍ണം കൂടി!
അമേരിക്കന്‍ ഡോളറിന്റെ കരുത്ത് കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധന. സ്വര്‍ണം ഔണ്‍സിന് 3,335 ഡോളര്‍ എന്ന നിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയിലും ഇന്ന് കാര്യമായ വര്‍ധനയുണ്ട്. അരശതമാനത്തോളമാണ് ഇന്ന് വില ഉയര്‍ന്നത്. എന്നാല്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണം, വെള്ളി വിലകളില്‍ മാറ്റമില്ല. ഗ്രാമിന് 9,070 രൂപയും പവന് 72,560 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,440 രൂപയെന്ന നിലയിലാണ്. വെള്ളി ഗ്രാമിന് 116 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. […]
വീണ്ടും കൂട്ടപിരിച്ചുവിടലിന് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് വീണ്ടും വലിയ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 18 മാസത്തിനുള്ളില്‍ നാലാമത്തെ വലിയ കൂട്ടപിരിച്ചുവിടലാണ് ഇനി വരാനിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് ഡിവിഷനെയാണ് ബാധിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പിരിച്ചുവിടലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 30നകം പ്രതീക്ഷിക്കാമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് കണ്‍സോളുകള്‍, ഗെയിം ഡെവലപ്മെന്റ് സ്റ്റുഡിയോകള്‍, ഗെയിം പാസ് പോലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന എക്‌സ്‌ബോക്‌സ് വിഭാഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി പിരിച്ചുവിടലുകള്‍ നടന്നിട്ടുണ്ട്. […]
‘സൂത്യവാക്യം’ തിയറ്ററുകളിലേക്ക്
ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സൂത്യവാക്യം’ തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 4ന് തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സൂത്രവാക്യം റിലീസ് ചെയ്യും. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ […]
26-ാമത് ജെയിംസ് ബോണ്ട് ചിത്രം വരുന്നു
26-ാമത് ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യാന്‍ വിഖ്യാത സംവിധായകന്‍ ഡെനി വില്ലെനൊവ്വ. ആമസോണ്‍ എംജിഎം നിര്‍മിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രം കൂടിയാണിത്. വില്ലെനൊവ്വയുടെ ഭാര്യ ടാന്യ ലാപോയിന്റ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകും. 2022-ല്‍, ആമസോണ്‍ ,എംജിഎം കമ്പനിയെ സ്വന്തമാക്കിയതിന് ശേഷം നിര്‍മിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രമാണിത്. എമി പാസ്‌കലും ഡേവിഡ് ഹെയ്മാനുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സിനിമയുടെ നിര്‍മാണം എപ്പോള്‍ ആരംഭിക്കുമെന്നത് വ്യക്തമല്ല. ലോകം മുഴുവന്‍ ആരാധകരുള്ള സീക്രട്ട് ഏജന്റിന് വേണ്ടിയുള്ള പുതിയ കഥ […]
മിനി കാര്‍ഗോ ട്രക്ക് ടാറ്റ ഏസ് പ്രോ
ജനപ്രിയ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ വാണിജ്യ വാഹന വിപണിയില്‍ തങ്ങളുടെ പുതിയ മിനി കാര്‍ഗോ ട്രക്ക് ടാറ്റ ഏസ് പ്രോ പുറത്തിറക്കി. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നീ മൂന്ന് വകഭേദങ്ങളില്‍ ടാറ്റ ഏസ് പ്രോ മിനി ട്രക്ക് വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റ ഏസ് പ്രോയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 3.99 ലക്ഷമാണ്. 6.5 അടി നീളമുള്ള ഡെക്ക് ഉണ്ട്. അതില്‍ ഏകദേശം 750 കിലോഗ്രാം സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയും. ഫാക്ടറി ഫിറ്റഡ് ലോഡ് ബോഡി […]
മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍
സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ഒരു മുന്‍കന്യാസ്ത്രീയുടെ ആത്മകഥ. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘര്‍ഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു. ‘മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍’. മരിയ റോസ. ഡിസി ബുക്‌സ്. വില 180 രൂപ.
ജൂണ്‍ 26, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
വര്‍ധിച്ചുവരുന്ന ലഹരി മരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും ജൂണ്‍ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു. മയക്കുമരുന്ന് ഉപയോഗം ഏറ്റവും അധികം ബാധിക്കുക തലച്ചോറിനെയാണ്. പ്രചോദനം, ആനന്ദം, സന്തോഷം തുടങ്ങിയ വികാരങ്ങള്‍ക്ക് ഉത്തരവാദിയായ ന്യൂറോട്രാസ്മിറ്ററാണ് ഡോപ്പമിന്‍. എന്നാല്‍ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം പോലുള്ളവ ഇവയെ ഹൈജാക്ക് ചെയ്യുന്നു. ലഹരി മരുന്നുകളുടെ രാസ സംയുക്തങ്ങള്‍ തലച്ചോറിന്റെ കെമിസ്ട്രിയെ പുനരുജ്ജീവിപ്പിക്കുകയും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആവശ്യകതയിലേക്ക് നയിക്കുകയും ചെയ്യുന്നു. കിക്കു കിട്ടാന്‍ […]
