ജനപ്രിയ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ വാണിജ്യ വാഹന വിപണിയില്‍ തങ്ങളുടെ പുതിയ മിനി കാര്‍ഗോ ട്രക്ക് ടാറ്റ ഏസ് പ്രോ പുറത്തിറക്കി. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നീ മൂന്ന് വകഭേദങ്ങളില്‍ ടാറ്റ ഏസ് പ്രോ മിനി ട്രക്ക് വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റ ഏസ് പ്രോയുടെ പ്രാരംഭ എക്സ്-ഷോറൂം വില 3.99 ലക്ഷമാണ്. 6.5 അടി നീളമുള്ള ഡെക്ക് ഉണ്ട്. അതില്‍ ഏകദേശം 750 കിലോഗ്രാം സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയും. ഫാക്ടറി ഫിറ്റഡ് ലോഡ് ബോഡി ഉപയോഗിച്ചാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേകം ബോഡി നിര്‍മ്മിക്കേണ്ടതില്ല. പെട്രോള്‍ വേരിയന്റില്‍ 694 സിസി എഞ്ചിന് ഉണ്ട്, ഇത് 30 ബിഎച്പി പവറും 55 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി പതിപ്പ് 26 ബിഎച്ച്പി പവറും 51 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആവശ്യമുള്ളപ്പോള്‍ എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ 5 ലിറ്റര്‍ പെട്രോള്‍ റിസര്‍വ് ടാങ്കും ഇതിലുണ്ട്. ഇലക്ട്രിക് പതിപ്പിനെക്കുറിച്ച് പറയുമ്പോള്‍, ഇത് 38 ബിഎച്പി പവറും 104 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 155 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഈ പതിപ്പിന് കഴിയും എന്ന് കമ്പനി പറയുന്നു.
മിനി കാര്‍ഗോ ട്രക്ക് ടാറ്റ ഏസ് പ്രോ
