ഇന്ത്യയില്‍ ലഭ്യമാകുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി അദാനി ടോട്ടല്‍ ഗ്യാസും റിലയന്‍സ് ബി.പി മൊബിലിറ്റിയും ഒന്നിക്കുന്നു. ഇരു കമ്പനികളുടേയും ഇന്ധനം വില്‍ക്കുന്നത് സംബന്ധിച്ച് കരാറിലെത്താനാണ് റിലയന്‍സിന്റേയും അദാനിയുടെയും പദ്ധതി. ഇതുപ്രകാരം അദാനി ടോട്ടല്‍ ഗ്യാസ് ഔട്ട്‌ലെറ്റുകളില്‍ റിലയന്‍സിന്റെ പെട്രോളും ഡീസലും വില്‍ക്കും. ജിയോബി.പി പമ്പുകളില്‍ അദാനി ഗ്യാസും വില്‍ക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും പൊതുമേഖല കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ തയാറായിരുന്നില്ല. ഇതുമുതലാക്കി പൊതുവിപണിയേക്കാള്‍ വിലകുറച്ച് എണ്ണവിറ്റ് റിലയന്‍സും നയാരയും നേട്ടകൊയ്തിരുന്നു. ഇതോടെ ഏപ്രിലില്‍ […]
‘ആഹ്‌ളാദം’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
ഹോളി ഡ്രീംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് പുതുമുഖങ്ങളായ അനുരാജ് അലന്തട്ടില്‍, ഹെല്‍ന മാത്യൂ, വിപിന്‍ നാരായണന്‍, രാഗേഷ് മേനോന്‍, ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആഹ്‌ളാദം’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സംവിധായകരായ കണ്ണന്‍ താമരക്കുളം, അജയ് വാസുദേവ് എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്തു. മലയാളത്തില്‍ വീണ്ടും ഒരു സൈക്കോ ത്രില്ലര്‍ ഗണത്തലുള്ള ചിത്രം ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷന്‍സിനൊപ്പം വൈബ് ക്രിയേഷന്‍സ് മീഡിയ […]
‘ഒറ്റക്കൊമ്പന്‍’ ചിത്രത്തിലെ സ്‌പെഷല്‍ ഗ്ലിംപ്‌സ്
നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി ‘ഒറ്റക്കൊമ്പന്‍’ ടീം. ചിത്രത്തില്‍ നിന്നുള്ള സ്‌പെഷല്‍ ഗ്ലിംപ്‌സ് കോര്‍ത്തിണക്കിയാണ് ടീം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘ഒറ്റക്കൊമ്പന്‍’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിര്‍വഹിച്ചത് ഷിബിന്‍ ഫ്രാന്‍സിസ്. മീനച്ചില്‍ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ […]
ക്രേറ്റയ്ക്ക് ഹൈബ്രിഡ് എന്‍ജിനുമായി ഹ്യുണ്ടേയ്
മിഡ് സൈസ് എസ്‌യുവി ക്രേറ്റയ്ക്ക് ഹൈബ്രിഡ് എന്‍ജിനുമായി ഹ്യുണ്ടേയ് എത്തുന്നു. നിലവിലെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ കൂടാതെ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുള്ള ക്രേറ്റ 2027 ല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 1.5 ലീറ്റര്‍, 115 ബിഎച്ച്പി പെട്രോള്‍ എന്‍ജിനില്‍ ഹൈബ്രിഡ് സാങ്കേതിക വിദ്യ കൂടി ചേര്‍ത്തായിരിക്കും വില്‍ക്കുക. വിറ്റാര ഹൈബ്രിഡ്, ടൊയോട്ട ഹൈക്രോസ്, ഉടന്‍ വിപണിയിലെത്തുന്ന റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് എന്നീ വാഹനങ്ങളുമായിട്ടായിരിക്കും മത്സരിക്കുക. ഹ്യുണ്ടേയ് ക്രേറ്റയുടെ അടുത്ത ഫെയ്‌സ്ലിഫ്റ്റിന്റെ കൂടെ ഹൈബ്രിഡ് മോഡലും എത്തുമെന്നാണ് പ്രതീക്ഷ. […]
അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍
ഇന്ത്യാചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി വിശേഷിക്കപ്പെടുന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പഠനം. സ്വതന്ത്ര ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്പിച്ച ഭരണകൂട ഭീകരതയെക്കുറിച്ചുള്ള അന്വേഷണവും ഓര്‍മപ്പെടുത്തലുകളും. ഒപ്പം പിണറായി വിജയന്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍, അരങ്ങില്‍ ശ്രീധരന്‍, പി. പരമേശ്വരന്‍, ടി.വി. ഈച്ചരവാര്യര്‍, യു. ദത്താത്രേയ റാവു, ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പ്രതികരണങ്ങളും. ‘അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍’. അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. മാതൃഭൂമി ബുക്‌സ്. വില 294 രൂപ.
എലിപ്പനി പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്
മഴക്കാലത്ത് എലിപ്പനി പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാന്‍ സാധിക്കും. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും വളരെയേറെപ്പേരെ രക്ഷിക്കാന്‍ സാധിക്കും. എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. പെട്ടെന്നുണ്ടാവുന്ന ശക്തമായ […]
ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തി
ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തി. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങള്‍ ‘ഗ്രേസ്’ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് എല്ലാ പരിശോധനകളും നടപടിക്രമങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി നിലയത്തില്‍ പ്രവേശിച്ചതോടെയാണിത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. ഇനിയുള്ള 14 ദിവസം ആക്‌സിയം ദൗത്യാംഗങ്ങള്‍ക്ക് ഐഎസ്എസില്‍ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായെന്ന് അറിയിപ്പ്
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായെന്ന് അറിയിപ്പ്. സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഈ സ്‌ഥിതി തുടർന്നാൽ 28 സ്പിൽ വേ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.
ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഷാങ്ഹായ് സഹകരണ സംഘടന യോഗത്തില്‍ സംയുക്ത പ്രസ്താവന വേണ്ടെന്ന് വച്ചു
ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഷാങ്ഹായ് സഹകരണ സംഘടന യോഗത്തില്‍ സംയുക്ത പ്രസ്താവന വേണ്ടെന്ന് വച്ചു. തീവ്രവാദത്തിനെതിരായ പ്രമേയത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ ഒപ്പ് വയ്ക്കാത്തതതിനാലാണ് നീക്കം പാളിയത്. ലോകം ചര്‍ച്ച ചെയ്ത പഹല്‍ഗാം ആക്രമണവും, തുടര്‍ന്നുളള ഓപ്പറേഷന്‍ സിന്ധൂര്‍ നടപടിയും പരാമര്‍ശിക്കാത്തതില്‍ കടുത്ത അതൃപ്ചതി അറിയിച്ചുകൊണ്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് പ്രമേയത്തില്‍ ഒപ്പ് വയ്ക്കില്ലെന്ന് വ്യക്തമാക്കിയത്.
ഭാരതാംബ വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും
ഭാരതാംബ വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും. കാര്‍ഷിക സര്‍വ്വകലാശാലയുടെ തൃശൂരില്‍ നടന്ന ബിരുദ ദാനച്ചടങ്ങില്‍ ഗവര്‍ണര്‍ പി പ്രസാദിനെ പ്രശംസിക്കുകയും ചെയ്തു. വേദിയില്‍ ഭാരതാംബ ചിത്രം വച്ചിരുന്നില്ല. എന്നാല്‍ വേദിക്ക് പുറത്ത് മാധ്യമങ്ങളെക്കണ്ട പി. പ്രസാദ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ചു.
