ഇന്ത്യയില്‍ ലഭ്യമാകുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി അദാനി ടോട്ടല്‍ ഗ്യാസും റിലയന്‍സ് ബി.പി മൊബിലിറ്റിയും ഒന്നിക്കുന്നു. ഇരു കമ്പനികളുടേയും ഇന്ധനം വില്‍ക്കുന്നത് സംബന്ധിച്ച് കരാറിലെത്താനാണ് റിലയന്‍സിന്റേയും അദാനിയുടെയും പദ്ധതി. ഇതുപ്രകാരം അദാനി ടോട്ടല്‍ ഗ്യാസ് ഔട്ട്ലെറ്റുകളില് റിലയന്‍സിന്റെ പെട്രോളും ഡീസലും വില്‍ക്കും. ജിയോബി.പി പമ്പുകളില്‍ അദാനി ഗ്യാസും വില്‍ക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും പൊതുമേഖല കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ തയാറായിരുന്നില്ല. ഇതുമുതലാക്കി പൊതുവിപണിയേക്കാള്‍ വിലകുറച്ച് എണ്ണവിറ്റ് റിലയന്‍സും നയാരയും നേട്ടകൊയ്തിരുന്നു. ഇതോടെ ഏപ്രിലില്‍ ഇന്ത്യയിലെ സ്വകാര്യ കമ്പനികളുടെ ഡീസല്‍ വില്പന വിഹിതം 9.6 ശതമാനത്തില്‍ നിന്നും 11.5 ശതമാനമായി ഉയര്‍ന്നിരുന്നു. പെട്രോളിന്റെ വിഹിതം ഒമ്പത് ശതമാനത്തില്‍ നിന്ന് 10 ശതമാനമായും ഉയര്‍ന്നിരുന്നു.
അദാനിയും അംബാനിയും ഒന്നിക്കുന്നു
