◾https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ, വയനാട് ബാണാസുര സാഗര്‍ എന്നീ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിയോടെ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടറുകള്‍ തുറന്നത്. കല്‍പ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമില്‍ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി മീറ്റര്‍ തുറന്നിരുന്നു. ◾https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.10 അടിയായി. […]
സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം
ധാർമികതയ്ക്ക് ക്ഷതമേല്പിക്കുന്നതാണ് സ്‌കൂളുകളിലെ സൂംബ ഡാൻസെന്ന് എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി വിരുദ്ധപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് സൂംബ ഡാൻസ് കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും പരിശീലിക്കാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും നിർദേശം നൽകിയത്. സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.
ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു
ഇന്ന് ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാളെ വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടായതിനാൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റന്നാൾ മുതൽ മഴയുടെ ശക്തി കുറയുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ല. എന്നാൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന വയനാട്ടിലും ഇടുക്കിയിലും മഴക്കെടുതി മുന്നറിയിപ്പുകൾ ജനങ്ങൾ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം അപകടസാധ്യതാ മേഖലകളിൽ നിന്ന് മാറി […]
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 71,880 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാം വില 85 രൂപ കുറഞ്ഞ് 9,360 രൂപയും പവന്‍ വില 680 രൂപ താഴ്ന്ന് 71,880 രൂപയിലുമെത്തി. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അയവുണ്ടായതാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. അമേരിക്കന്‍ ഡോളര്‍ ഇടിഞ്ഞിട്ടും രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നുവെന്നതാണ് ശ്രദ്ധേയം. ഇന്ന് ഔണ്‍സിന് ഒരു ശതമാനത്തോളം ഇടിഞ്ഞ് 3,293 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. ഡോളര്‍ താഴുമ്പോള്‍ സ്വാഭാവികമായും മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലക്കുറവില്‍ സ്വര്‍ണം സ്വന്തമാക്കാനാകും. ഇത് […]
പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ശ്രദ്ധയില്‍പ്പെടാത്ത, വായിക്കാത്ത സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണ് ഫീച്ചര്‍. ശ്രദ്ധയില്‍പ്പെടാത്ത ഇത്തരം സന്ദേശങ്ങള്‍ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഫീച്ചര്‍. AI Summarize എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഉഎയോക്താക്കള്‍ വായിക്കാത്തതോ ഓപ്പണ്‍ ചെയ്യാത്തതോ ആയ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപം നല്‍കുന്നതിനാണ് മെറ്റ അക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. മെറ്റയുടെ ഒരു ബ്ലോഗ് പോസ്റ്റനുസരിച്ച്, പ്രൈവറ്റ് പ്രോസസ്സിങ് എന്ന ഒരു നൂതന സാങ്കേതികവിദ്യയിലുടെയാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമാണെന്നും മറ്റാര്‍ക്കും ആക്‌സസ് […]
രശ്മിക മന്ദാനയുടെ ‘മൈസ’ പോസ്റ്റര്‍
ആരാധകരെ അമ്പരപ്പിച്ച് നടി രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍. ‘മൈസ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് മൈസയുടെ മലയാളം പോസ്റ്റര്‍ റിലീസ് ചെയ്തതത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനില്‍ സയ്യാപുരെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.വളരെ ബോള്‍ഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തില്‍ രശ്മിക എത്തുന്നതെന്നാണ് വിവരം. […]
‘സണ്‍ ഓഫ് സര്‍ദാര്‍’ രണ്ടാം ഭാഗം
2012ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ‘സണ്‍ ഓഫ് സര്‍ദാര്‍’ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. അജയ് ദേവ്ഗണ്‍ നായകനാകുന്ന സിനിമയുടെ ആദ്യ ടീസര്‍ എത്തി. മൃണാള്‍ ഠാക്കൂര്‍ ആണ് നായിക. രവി കിഷന്‍, മുകുള്‍ ദേവ്, സഞ്ജയ് മിശ്ര, ശരത് സക്‌സേന, വിന്ദു ധാര, ചങ്കി പാണ്ഡെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിജയ കുമാര്‍ അരോറയാണ് സംവിധാനം. ഛായാഗ്രഹണം അസീം ബജാജ്. ചിത്രം ജൂലൈ 25ന് തിയറ്ററുകളിലെത്തും.
ഓഗസ്റ്റ് 15ന് പുതിയ പ്ലാറ്റ്ഫോം പുറത്തിറക്കാന്‍ മഹീന്ദ്ര
കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഥാര്‍ റോക്സിനെ മഹീന്ദ്ര ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന വിവിധ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ പ്ലാറ്റ്ഫോം വരുന്ന ഓഗസ്റ്റ് 15ന് പുറത്തിറക്കും. ഫ്രീഡം നൂ എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോമിന്റെ ടീസറും കമ്പനി പുറത്തിറക്കി. നേരത്തെ എന്‍.എഫ്.എ എന്ന് പേരിട്ടിരുന്ന പ്ലാറ്റ്ഫോമാണിത്. മഹീന്ദ്രയുടെ ഐസ് വാഹനങ്ങള്‍ നിര്‍മിക്കുന്ന മഹീന്ദ്ര ഓട്ടോമോട്ടീവിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് പ്ലാറ്റ്ഫോമിന്റെ ടീസര്‍ പുറത്തുവിട്ടത്. എന്നാല്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലോഗോയും ഹാഷ്ടാഗും ടീസറിലുണ്ട്. […]
ആലാപനം മാടന്‍പിള്ളപ്പോലീസ്
നാറാണത്തുചിരികള്‍ക്ക് പൊരുളെട്ടുള്ളതുപോലെ സബാഹിന്റെ കഥകളോരോന്നും ആലോചനാമൃതങ്ങളാണ്. വായിച്ചുകഴിയുമ്പോഴേക്കും തീരുന്ന കഥകളല്ല. എം.എന്‍. വിജയന്റെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാല്‍ ‘നീന്താനിടമുള്ള’ കഥകളാണ്. വായിക്കുന്തോറും വലുതാകുന്ന കഥകളാണ്. പുസ്തകം മടക്കിവെച്ചാലും വായനക്കാരന്റെ പിന്നാലെ വരുന്ന കഥകളാണ്. ആഴത്തില്‍ വിശകലനം ചെയ്യേണ്ട ഈ കഥകളെ അതിനു മുതിരാതെ ചുരുക്കം വാക്കുകളില്‍ വായനക്കാരുടെ മുമ്പാകെ അവതരിപ്പിക്കുകയേ ഞാനിവിടെ ചെയ്യുന്നുള്ളൂ. വിശദമായ ചര്‍ച്ചകളും ഗൗരവപ്പെട്ട വായനകളും ഈ കഥാസമാഹാരത്തിനുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. -അംബികാസുതന്‍ മാങ്ങാട്. ‘ആലാപനം മാടന്‍പിള്ളപ്പോലീസ്’. സബാഹ്. മാതൃഭൂമി. വില 136 […]
മദ്ധ്യാഹ്നവാർത്തകൾ
കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ എന്നീ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിയോടെ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടറുകൾ തുറന്നത്. കൽപ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമിൽ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി മീറ്റർ തുറന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.10 അടിയായി. നീരൊഴുക്കിൻ്റെ […]
