ആരാധകരെ അമ്പരപ്പിച്ച് നടി രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍. ‘മൈസ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്മാന് ആണ് മൈസയുടെ മലയാളം പോസ്റ്റര്‍ റിലീസ് ചെയ്തതത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനില്‍ സയ്യാപുരെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.വളരെ ബോള്‍ഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തില്‍ രശ്മിക എത്തുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. ‘ഹണ്ടഡ്, വൂണ്ടഡ്, അണ്‍ബ്രോക്കണ്‍’ എന്ന ടാഗ്ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അണ്‍ഫോര്‍മുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.
രശ്മിക മന്ദാനയുടെ ‘മൈസ’ പോസ്റ്റര്‍
