Posted inഓട്ടോമോട്ടീവ്

സ്‌പോര്‍ട് എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട ഇന്ത്യ

മിഡ് സൈസ് സെഡാന്‍ സിറ്റിയുടെ സ്‌പോര്‍ട് എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട ഇന്ത്യ. ലൈഫ് ഇസ് എ സ്‌പോര്‍ട് എന്ന ടാഗ് ലൈനിലാണ് സ്‌പോര്‍ട് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. കറുത്ത ആക്സന്റുകളോടു കൂടിയ സ്പോര്‍ട്ടി എക്സ്റ്റീരിയര്‍ സ്‌റ്റൈലിങ്, കോണ്‍ട്രാസ്റ്റിങ് റെഡ് ഹൈലൈറ്റുകള്‍ ഉള്ള പ്രീമിയം ഓള്‍ ബ്ലാക്ക് ഇന്റീരിയറുകള്‍, എക്സ്‌ക്ലൂസീവ് ഡ്രൈവിങ് അനുഭവം നല്‍കുന്ന ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവ സ്‌പോര്‍ട് എഡിഷന്റെ സവിശേഷതകളാണ്. സ്‌പോര്‍ട്ടി ബ്ലാക്ക് ഗ്രില്‍, ബ്ലാക്ക് ട്രങ്ക് ലിപ് സ്പോയിലര്‍, ഗ്ലോസി ബ്ലാക്ക് ഷാര്‍ക്ക് ഫിന്‍ ആന്റിന, […]

Posted inപുസ്തകങ്ങൾ

മനുഷ്യരറിയാന്‍

സമൂഹത്തില്‍ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കിപ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്ന പഠനാര്‍ഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയുംനിശിതവിമര്‍ശനത്തിന് വിധേയമാക്കുന്ന ഗ്രന്ഥകാരന്‍, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാല്‍ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുന്നു. വിയോജിപ്പുകള്‍ക്ക് ഏറെ സാദ്ധ്യതയുണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകര്‍ക്കും തത്വചിന്താപഠിതാക്കള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും വലിയ ആലോചനകള്‍ പ്രദാനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. ‘മനുഷ്യരറിയാന്‍’. മൈത്രേയന്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 361 രൂപ.

Posted inആരോഗ്യം

മഴക്കാലത്ത് മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ ശ്രദ്ധിക്കണം

മഴക്കാലത്ത് മുടിയില്‍ എണ്ണ പുരട്ടുന്നതില്‍ അല്‍പം എക്സ്ട്ര കെയര്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ അത് തലയോട്ടിയില്‍ അണുബാധയ്ക്കോ മുടി കൊഴിച്ചിലിനോ കാരണമാകാം. തലയില്‍ എണ്ണ പുരട്ടുന്നത് തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. മുടിയുടെ വേരുകള്‍ ബലമുള്ളതാക്കാനും എണ്ണ പുരട്ടിയുള്ള മസാജിങ് ആവശ്യമാണ്. മഴക്കാലത്ത് ഇക്കാര്യങ്ങളൊക്കെ പ്രധാനമാണ്. ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ നിരന്തരം ഷാംപൂ ചെയ്യുന്നതു കൊണ്ട് തലയോട്ടി വരണ്ടതാക്കാം ഇത് താരന്‍ പോലുള്ള ഫംഗല്‍ ബാധയ്ക്ക് കാരണമാകും. ഒരു നല്ല ഓയില്‍ മസാജ് മുടികൊഴിച്ചിലിന് കാരണമാകുന്ന സമ്മര്‍ദവും […]

Posted inലേറ്റസ്റ്റ്

യാത്രക്കാരുടെ ക്ഷമയ്ക്ക് നന്ദി പറഞ്ഞ് ഖത്തർ എയർവേസ്

അമേരിക്കൻ വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെയുള്ള ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ തുടർന്ന് വി​മാ​നങ്ങൾ റ​ദ്ദാ​ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത സാ​ഹ​ച​ര്യ​ത്തി​ൽ, യാത്രക്കാരുടെ ക്ഷമയ്ക്ക് നന്ദി പറഞ്ഞ് ഖത്തർ എയർവേസ്. ഖ​ത്ത​ർ എ​യ​ർ​വേ​സ് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ തു​റ​ന്ന ക​ത്തി​ലൂടെയാണ് എയർലൈനിലു​ള്ള വി​ശ്വാ​സം നി​ല​നി​ർ​ത്തു​ക​യും ക്ഷ​മ​യും കാ​ണി​ച്ച യാ​ത്ര​ക്കാ​രോ​ട് കഴിഞ്ഞ ദിവസം ന​ന്ദി പ​റ​ഞ്ഞത്. വ്യോമപാത അടച്ച സമയത്തെ വിശദാംശങ്ങളും തുറന്ന കത്തിലൂടെ അദ്ദേഹം ഖത്തർ എയർവേസ് യാത്രക്കാരോട് പങ്കുവെച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വരാജ് പുരസ്കാരം നിരസിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളിൽ മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി

സിപിഎം നേതാവ് എം സ്വരാജ് സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളിൽ മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ. എം സ്വരാജ് സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് വേണ്ടി പുസ്തകം അയച്ചു നൽകിയിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി വിശദീകരിച്ചു. 16 അവാർഡുകൾ പ്രഖ്യാപിച്ചതിൽ 11 എണ്ണം അവാർഡിനായി പുസ്തകം അയച്ചു തരാത്തവർക്കാണെന്നും  സ്വരാജിന്റെ പുസ്തകം അക്കാദമി ലൈബ്രറിയിലുണ്ടായിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് നിരസിക്കാൻ എഴുത്തുകാരന് അവകാശവും ഉണ്ടെന്നും സ്വരാജ് നിരസിച്ച പുരസ്കാരം ഇത്തവണ കൊടുക്കില്ല […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൻ്റെ എംഎൽഎയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്. ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരിൽ‌ നിന്നും പിൻമാറാതെ നിന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇങ്ങോട്ട് പറഞ്ഞയച്ച പാർട്ടിയോടും ജനങ്ങളോടും കൂറുള്ളയാളായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും  യുഡിഎഫ് കൊണ്ടുവന്ന പദ്ധതികൾ പുനരാവഷ്കരിക്കണം, കാട്ടുമൃഗ ശല്യം പരിഹരിക്കണമെന്നും അതിനാണ് പ്രാധാന്യം നൽകുകയെന്നും ആര്യാടൻ പറഞ്ഞു.  മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനുമുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിന് യുഡിഎഫ്, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ലെന്ന് അൻവർ

യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ലെന്നും തന്നോട് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും പി വി അൻവർ ഇന്ന് നിലമ്പൂരിൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കുമെന്നും അൻവർ പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ മാധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് മറുപടി പറയാനില്ലെന്നും തന്നെ കുറിച്ച് സിപിഎം ചർച്ച ചെയ്തതിൽ സന്തോഷമെന്നും  എംകെ മുനീറിൻ്റെയും ഇടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ ഉണ്ടായ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

സ്‌കൂളുകളിലെ സുംബ ഡാൻസിൽ എന്താണ് തെറ്റെന്ന് മന്ത്രി ആർ ബിന്ദു. കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കുട്ടികളിൽ മാനസിക ശാരീരിക ഉല്ലാസം നൽകുന്നതാണ് സുംബയെന്നും മന്ത്രി വിശദീകരിച്ചു. ധാർമികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്നും രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമ‍‍‍‍ര്‍ശനമാണ് ഉയരുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഫയൽ അദാലത്തിന്‍റെ വകുപ്പു തല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജൂലായ് ഒന്നു മുതൽ ആഗസ്ത് 31 വരെ നടത്തുന്ന ഫയൽ അദാലത്തിന്‍റെ വകുപ്പു തല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നൽകി. സെക്രട്ടേറിയറ്റിൽ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയുള്ള ഫയലുകളിൽ കാലതാമസം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം. ഇത്തരത്തിൽ കൂടുതൽ ഫയലുകള്‍ ധനകാര്യ വകുപ്പിലാണുണ്ടാവുകയെന്നും വകുപ്പ് സെക്രട്ടറി പ്രത്യേക ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശിച്ചു. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് […]