തെന്നിന്ത്യന്‍ സിനിമകളില്‍ ഗായകനായും സംഗീത സംവിധായകനായും തിളങ്ങുന്ന ഹിഷാം അബ്ദുല്‍ വഹാബ് തന്റെ പാട്ടു യാത്രകള്‍ക്ക് പുതുകൂട്ട് കണ്ടെത്തിയിരിക്കുന്നു. വാഹനപ്രേമികളുടെ പ്രിയപ്പെട്ട ഹാച്ച്ബാക്ക് മിനികൂപ്പര്‍ എസ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇ വി എം ഷോറൂമില്‍ നിന്നും ഭാര്യയ്ക്കൊപ്പമെത്തിയാണ് മിനി കൂപ്പറിന്റെ ഡെലിവറി സ്വീകരിച്ചത്. ഓഷ്യന്‍ വേവ് ഗ്രീന്‍ നിറമാണ് ഹിഷാമിന്റെ ഏറ്റവും പുതിയ വാഹനത്തിന്. 44.90 ലക്ഷം രൂപയാണ് കൂപ്പര്‍ എസിനു എക്സ് ഷോറൂം വില വരുന്നത്. 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൂപ്പര്‍ എസില്‍. എന്നാല്‍ ട്യൂണിങിലെ വ്യത്യാസം പെര്ഫോമെന്സില് കാണുവാന്‍ കഴിയും. നേരത്തെ 178എച്ച്പി, 280 എന്‍എം ആയിരുന്നത് പുതിയ മോഡലില്‍ 204 എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കുമായി ഉയര്‍ന്നിട്ടുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീ.മി വേഗത്തിലേക്കു കുതിക്കാന്‍ മിനി കൂപ്പര്‍ എസിനാവും.
മിനികൂപ്പര്‍ സ്വന്തമാക്കി ഹിഷാം അബ്ദുല്‍ വഹാബ്
