‘ജന നായകന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് 275 കോടി രൂപയാണ് വാങ്ങുന്നത് എന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ലാഭത്തില്‍ ഒരു പങ്കും നല്‍കാതെ, മുന്‍കൂര്‍ ഫീസായി തുക പൂര്‍ണ്ണമായും നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ, സമീപ വര്‍ഷങ്ങളില്‍ ഒരു ദക്ഷിണേന്ത്യന്‍ നടന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. ഇതോടെ രജനികാന്തിനെയടക്കം സിനിമയുടെ പ്രതിഫലത്തില്‍ താരം മറികടന്നുവെന്നുമാണ് റിപ്പോര്‍ട്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന് ഒരു ശക്തമായ രാഷ്ട്രീയ ആക്ഷന്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്, പ്രകാശ് രാജ്, നരേന്, പ്രിയാമണി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ശ്രുതി ഹാസന് ഒരു നിര്‍ണായക വേഷത്തില്‍ അഭിനയിക്കുമെന്നും അഭ്യൂഹമുണ്ട്. ലോകേഷ് കനകരാജ്, അറ്റ്ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്ഡേറ്റ് സൂചിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പ്രതിഫലത്തില്‍ രജനിയെ കടത്തിവെട്ടി വിജയ്
