പി വി അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ പ്രതികരിക്കേണ്ട എന്ന നിലപാടിൽ ലീഗ് നേതൃത്വം. വ്യാഴാഴ്ച പ്രവർത്തകസമിതി യോഗത്തിന് ശേഷം ആയിരിക്കും ലീഗ് ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കുകയെന്നാണ് വിവരം. അതോടൊപ്പം പി വി അൻവറിന് വാതിൽ തുറക്കേണ്ട എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിന് കോൺഗ്രസിൽ പിന്തുണയേറുകയാണ്. അൻവറില്ലാതെ നിലമ്പൂരിൽ നേടിയ ജയം രാഷ്ട്രീയനേട്ടമെന്നാണ് വിലയിരുത്തൽ. അൻവറിന് വേണ്ടി വാദിച്ചവരുടെ പിന്തുണയും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. വിഷയം മറ്റന്നാൾ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും ചർച്ചയായേക്കും.
പി വി അൻവർ വിഷയത്തിൽ വി ഡി സതീശന്റെ പ്രസ്താവനയെക്കുറിച്ച് ഉടൻ പ്രതികരിക്കേണ്ട എന്ന നിലപാടിൽ ലീഗ്
