ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവെക്കുന്നതായി പ്രഖ്യാപിച്ച് ചെയര്മാന് ഗൗതം അദാനി. അദാനി പോര്‍ട്സ്, അദാനി പവര്‍ കമ്പനികളുടെ സംയോജിത വരുമാനം 7 ശതമാനം വര്‍ധിച്ച് 2,71,664 കോടി രൂപയായി. അദാനി എനര്‍ജി സൊല്യൂഷന്‍സിന് 44,000 കോടി രൂപയുടെ ട്രാന്സ്മിഷന് ഓര്‍ഡറുകളാണ് ഉളളത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ അദാനി പോര്‍ട്സ് 45 കോടി മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തു. 2025 സാമ്പത്തിക വര്‍ഷത്തില്‍ അദാനി എയര്‍പോര്‍ട്ട്സ് 9.4 കോടി യാത്രക്കാര്‍ക്കാണ് സേവനം നല്‍കിയത്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, പുനരുപയോഗ ഊര്‍ജ പാര്‍ക്കുകള്‍, ഡാറ്റാ സെന്ററുകള്‍ തുടങ്ങി സിമന്റ്, ഗ്യാസ് വൈദ്യുതി വരെ നീളുന്നതാണ് ഗ്രൂപ്പിന് കീഴിലുളള ബിസിനസുകള്‍. ഓപ്പറേഷന് സിന്ദൂരില്‍ അദാനി ഡ്രോണുകള്‍ ഉപയോഗിച്ച് പ്രതിരോധ മേഖലയിലും കമ്പനി ശക്തമായ നേട്ടം കൈവരിച്ചതായി ഗൗതം അദാനി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1,5002,000 കോടി ഡോളറിന്റെ (ഏകദേശം 1,71,966 കോടി രൂപ) മൂലധന ചെലവാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
എല്ലാ അദാനി കമ്പനികളും സാമ്പത്തിക നേട്ടത്തില്‍
