ബഹിരാകാശ വിക്ഷേപണത്തിനായി ആക്സിയം 4 ദൗത്യ സംഘം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ എത്തി. ദൗത്യ സംഘാംഗങ്ങള്‍ കുടുംബാംഗങ്ങളോട് യാത്ര പറയുന്ന ചടങ്ങ് നടന്നു. ആസ്ട്രോനോട്ട് വാഹനത്തിൽ കയറി ലോഞ്ച് പാഡിലേക്ക് നാലുപേരും തിരിച്ചു. നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നു എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്.
ആക്സിയം 4 ദൗത്യ സംഘം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ എത്തി
