തൃശ്ശൂരിന്റെ ഹൃദയസ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കെ.സി. ജോസിന്റെ ഈ കൃതി, ഒരു നാടിന്റെ ചരിത്രത്തെ അതിശയപ്പിക്കും വിധം രേഖപ്പെടുത്തിയിരിക്കുന്നു. തൃശ്ശൂര്‍ ജില്ലയ്ക്കുമാത്രം അവകാശപ്പെടാവുന്ന ചില ഭാഷാവിശേഷങ്ങളുണ്ട്. രാഷ്ട്രീയ ബോധ്യങ്ങളുണ്ട്. സ്‌നേഹത്തിന്റെ നര്‍മ്മരസങ്ങളുണ്ട്. അവ ആവിഷ്‌കരിക്കുമ്പോള്‍ ഗൃഹാതുരത്വത്തിന്റെ നാട്ടുമണ്ണിലാണ് ചവിട്ടി നില്ക്കുന്നതെന്ന് അനുഭവിപ്പിക്കുന്ന ലേഖനങ്ങള്‍. തൃശ്ശൂരിനെയും തൃശ്ശൂരിന്റെ തനതു സവിശേഷതകളെയും ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഹൃദ്യമായ വായനാസുഖം പകരുന്ന രചന. ‘തൃശൂരെത്തി… ആളെറങ്ങണം’. കെ സി ജോസ്. ഗ്രീന്‍ ബുക്‌സ്. വില 280 രൂപ.
കുടവയര്‍ സോറിയാസിസ് സാധ്യതയും വര്‍ധിപ്പിക്കുന്നു
വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയതു മൂലം ഉണ്ടാകുന്ന കുടവയര്‍ ആത്മവിശ്വാസത്തെ മാത്രമല്ല, സോറിയാസിസ് വികസിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നുവെന്ന് യുകെയിലെ കിങ്സ് കൊളജ് ഓഫ് ലണ്ടനിലെ ഗവേഷകര്‍. 3,30,000 ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു പഠനം. കൊഴുപ്പുമായി ബന്ധപ്പെട്ട 25 വ്യത്യസ്ത ശരീര അളവുകള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. അരക്കെട്ട്-ഇടുപ്പ് അനുപാതം, വയറിലെ കൊഴുപ്പ് അനുപാതം, അരക്കെട്ടിന്റെ വലിപ്പം, വയറിലെ കൊഴുപ്പ് ടിഷ്യു എന്നിവ പോലുള്ള വയറിലെ കൊഴുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് സോറിയാസിസുമായി ബന്ധമുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ബോഡി മാസ് ഇന്‍ഡെക്സ് […]
അമേരിക്കയുടെ സൈനിക ബേസിന് നേരെ മിസൈൽ ആക്രമണം നടന്നുവെന്ന അവകാശവാദവുമായി ഇറാൻ മാധ്യമങ്ങൾ
സിറിയയിലെ ഹസക്കയിലെ അമേരിക്കയുടെ സൈനിക ബേസിന് നേരെ മിസൈൽ ആക്രമണം നടന്നുവെന്ന അവകാശവാദവുമായി ഇറാൻ മാധ്യമങ്ങൾ. വടക്ക് കിഴക്കൻ സിറിയയിലെ ഹസക്കയുടെ വടക്കൻ മേഖലയിലെ അൽ ദാർബാസിയായിലെ അമേരിക്കൻ സൈനിക താവളത്തിന് സമീപത്തായി തിരിച്ചറിയാത്ത മിസൈലുകളുടെ സാന്നിധ്യം ഞായറാഴ്ച രാത്രിയുണ്ടായെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത ദിശയിൽ നിന്ന് എത്തിയ മിസൈലുകൾ രാത്രിയിൽ വന്നതിനാൽ കാണാൻ കഴിഞ്ഞുവെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൊല്ലം അഞ്ചലിൽ 4 ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
ഗവർണർക്കെതിരായ പ്രതിഷേധ സാധ്യത കണക്കിലെടൂത്ത് കൊല്ലം അഞ്ചലിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു, ബുഹാരി, അക്ഷയ്, നെസ്ലിം എന്നിവരെ കരുതൽ തടങ്കലിലാക്കി. എന്നാൽ അകാരണമായാണ് കരുതൽ തടങ്കലിലാക്കിയെന്ന് ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു പ്രതികരിച്ചു. എന്നാൽ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയതിൽ പ്രതിഷേധിച്ച് ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിൽ പ്രവർത്തകർ മുദ്രാവാക്യവുമായി നിലയുറപ്പിച്ചു.
നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടേതാണെന്ന് ബിജെപി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ്ജിനെ പിന്തുണച്ച നിലമ്പൂരിലെ എല്ലാ വോട്ടർമാർക്കും നന്ദിയെന്നും നല്ല പ്രകടനം കാഴ്ച വയ്ക്കാൻ പ്രയത്നിച്ച നിലമ്പൂരിലെ പ്രവർത്തകർക്കും അഡ്വ. മോഹൻ ജോർജിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിലമ്പൂരിലെ പുതിയ എംഎൽഎ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടേതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയമെന്നും കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച അനാവശ്യ […]
നിലമ്പൂരിലെ തോൽവിയിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന സിപിഎം നേതാക്കളുടെ വിമര്‍ശനം ആവര്‍ത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ചൂടേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടന്നതെന്നും ജനവിധി പൂര്‍ണ മനസോടെ മാനിക്കുന്നുവെന്നും പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് ഫേയ്സ്ബുക്കിൽ കുറിച്ചു. ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീര്‍ച്ച എന്നും ഞങ്ങള്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയവും എൽഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തവും വികസനവും വോട്ടര്‍മാരിൽ എത്തിക്കാൻ എത്രത്തോളം സാധിച്ചുവെന്നതും പരിശോധിക്കുമെന്നും തിരുത്തേണ്ടവ തിരുത്തുമെന്നും മുഹമ്മദ് […]
ലഹരി മരുന്ന് കേസില്‍ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റില്‍
ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റില്‍. വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകാന്തിന്റെ രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നല്‍കിയത്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയതും. ചെന്നൈ നുംഗമ്പാക്കം പൊലീസ് […]
ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം
ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. ഇറാൻ്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇറേനിയൻ സ്റ്റേറ്റ് പ്രക്ഷേപണ നിലയത്തേയും ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ മൂന്ന് ആണവോർജ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ന്യൂക്ലിയർ എന്നിവിടങ്ങളിലാണ് യു എസ് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം ബോംബിട്ടത്.
ഭാരതാംബയുടെ ചിത്രം വച്ച് ട്രെയിനിനു സ്വീകരണം
പുതിയതായി പാലക്കാട്ടേക്കനുവദിച്ച ട്രെയിനിന് ഭാരതാംബയുടെ ചിത്രം വച്ച് ബി ജെ.പി പ്രവർത്തകരുടെ സ്വീകരണം. കോഴികോട് നിന്ന് പാലക്കാട്ടേക്കും തിരിച്ച് കണ്ണൂരിലേക്കും ഉള്ള പുതിയ ട്രെയിനിനെയാണ് സ്വീകരിച്ചത്. ട്രെയിനിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച് ബി.ജെ.പി. പ്രവർത്തകർ സ്വീകരണ ചടങ്ങ് നടത്തുകയായിരുന്നു. അതോടൊപ്പം കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജിനെതിരെ പോലീസ് കേസെടുത്തു. BNS 192 വകുപ്പ് പ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കേസ് എടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് […]
നിലമ്പൂരിലെ തിരിച്ചടി പാർട്ടി പരിശോധിക്കുമെന്ന് എം എ ബേബി
നിലമ്പൂരിലെ തിരിച്ചടി പാർട്ടി പരിശോധിക്കുമെന്നും ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇടത് സ്ഥാനാർത്ഥി എന്തുകൊണ്ടുതോറ്റു എന്നത് സംസ്ഥാന ജില്ലാ ഘടകങ്ങൾ പരിശോധിച്ച് വിലയിരുത്തുമെന്നും സിപിഎം ജന സെക്രട്ടറി എം എ ബേബി. നിലമ്പൂർ ഇടത് മണ്ഡലം അല്ല, ഇടത് സർക്കാരിൻ്റെ വിലയിരുത്തൽ ആവില്ല ഈ തെരഞ്ഞെടുപ്പ് ഫലമെന്നും സ്വരാജിന്റേത് വ്യക്തിപരമായ തോൽവിയല്ല എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷുടെ ആർഎസ്എസ് പരാമർശം തിരിച്ചടിയായിട്ടില്ല കേരളത്തിൽ മൂന്നാം ഭരണത്തിലേക്കുള്ള യാത്രയിൽ ഉപതെരെഞ്ഞെടുപ്പ്ഫലം തടസമാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
