സിറിയയിലെ ഹസക്കയിലെ അമേരിക്കയുടെ സൈനിക ബേസിന് നേരെ മിസൈൽ ആക്രമണം നടന്നുവെന്ന അവകാശവാദവുമായി ഇറാൻ മാധ്യമങ്ങൾ. വടക്ക് കിഴക്കൻ സിറിയയിലെ ഹസക്കയുടെ വടക്കൻ മേഖലയിലെ അൽ ദാർബാസിയായിലെ അമേരിക്കൻ സൈനിക താവളത്തിന് സമീപത്തായി തിരിച്ചറിയാത്ത മിസൈലുകളുടെ സാന്നിധ്യം ഞായറാഴ്ച രാത്രിയുണ്ടായെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത ദിശയിൽ നിന്ന് എത്തിയ മിസൈലുകൾ രാത്രിയിൽ വന്നതിനാൽ കാണാൻ കഴിഞ്ഞുവെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയുടെ സൈനിക ബേസിന് നേരെ മിസൈൽ ആക്രമണം നടന്നുവെന്ന അവകാശവാദവുമായി ഇറാൻ മാധ്യമങ്ങൾ
