ഗവർണർക്കെതിരായ പ്രതിഷേധ സാധ്യത കണക്കിലെടൂത്ത് കൊല്ലം അഞ്ചലിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു, ബുഹാരി, അക്ഷയ്, നെസ്ലിം എന്നിവരെ കരുതൽ തടങ്കലിലാക്കി. എന്നാൽ അകാരണമായാണ് കരുതൽ തടങ്കലിലാക്കിയെന്ന് ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു പ്രതികരിച്ചു. എന്നാൽ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയതിൽ പ്രതിഷേധിച്ച് ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിൽ പ്രവർത്തകർ മുദ്രാവാക്യവുമായി നിലയുറപ്പിച്ചു.
കൊല്ലം അഞ്ചലിൽ 4 ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
