അനശ്വരഗായിക സ്വര്‍ണ്ണലതയുടെ സംഗീതത്തിലൂടെയും ജീവിതത്തിലൂടെയുമുള്ള ഒരു വിസ്മയസഞ്ചാരമായിത്തീരുന്ന ജീവചരിത്രം. ഒപ്പം, കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സുജാത മോഹന്‍, മോഹന്‍ സിതാര, ഉണ്ണിമേനോന്‍, പി. ഉണ്ണിക്കൃഷ്ണന്‍, മനോ, എസ്.പി. വെങ്കിടേഷ്, വിദ്യാസാഗര്‍, മിന്‍മിനി, ശ്രീനിവാസ്, ശരത്ത്, വിദ്യാധരന്‍, ബേണി ഇഗ്‌നേഷ്യസ്, സുരേഷ് പീറ്റേഴ്സ്… തുടങ്ങി സംഗീതത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ ഓര്‍മ്മകളും. ‘സ്വര്‍ണ്ണലത: സംഗീതജീവിതം’. മൂത്തേടത്ത് സുരേഷ് ബാബു. മാതൃഭൂമി. വില 344 രൂപ.
പിത്താശയക്കല്ലിന് കാരണം ജീവിതശൈലീമാറ്റം
വയറുവേദനയും ഓക്കാനവും നെഞ്ചെരിച്ചിലും ഇപ്പോള്‍ ചെറുപ്പക്കാരിലും വ്യാപകമാണ്. ചെറുപ്പക്കാരില്‍ വരുന്ന പിത്താശയക്കല്ല് എന്ന രോഗാവസ്ഥയാണ് ഇതിനു കാരണം. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും മാറിയതാണ് ഈ രോഗാവസ്ഥയ്ക്ക് പ്രധാന ഘടകമായതെന്നാണ് പല പഠന റിപ്പോര്‍ട്ടുകളും പറയുന്നത്. കരളിന്റെ അടിയില്‍ പിത്താശയം എന്നൊരു ചെറിയ അവയവമുണ്ട്. കൊഴുപ്പ് ദഹിപ്പിക്കാന്‍ സഹായിക്കുന്ന പിത്തരസം ഇതിലാണ് സൂക്ഷിക്കുന്നത്. പിത്താശയത്തില്‍ കല്ലുകള്‍ ഉണ്ടാകുന്നതിനെയാണ് പിത്ത കല്ലുകള്‍ എന്ന് പറയുന്നത്. ഇത് ചെറു ധാന്യങ്ങള്‍ പോലെയും ഗോള്‍ഫ് പന്തിന്റെ വലുപ്പത്തിലും കാണപ്പെടാറുണ്ട്. ചില ആളുകള്‍ക്ക് ഇത് […]
ആര്യാടൻ ഷൌക്കത്തിന് ജയം
നിലമ്പൂരിൽ വിജയവുമായി ആര്യാടൻ ഷൗക്കത്ത്. എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. പിവി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് മണ്ഡലം യുഡിഎഫ് ഉറപ്പാക്കി. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് കേന്ദ്രങ്ങളിൽ ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്‍റെയും, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, […]
പിടിച്ചത് എൽഡിഎഫ് വോട്ടെന്ന് പി വി അൻവർ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും എൽഡിഎഫ് വോട്ടാണെന്നും പി വി അൻവർ. 13,000ത്തിലേറെ വോട്ട് നേടിയാണ് അൻവർ നിലമ്പൂരിൽ സാന്നിധ്യമറിയിച്ചിരിക്കുന്നത്. എല്ലാവരും പറയുന്നു, അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന് ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്നും അന്‍വര്‍ പറഞ്ഞു. അതോടൊപ്പം യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാൻ സാഹചര്യം ഉണ്ടെങ്കിൽ കൂടെ നിൽക്കുമെന്നും ഇല്ലെങ്കിൽ പുതിയ മുന്നണിയെന്നും അൻവർ വ്യക്തമാക്കി.
അൻവർ വിഷയം യുഡിഎഫ് ചർച്ച ചെയ്യട്ടേയെന്ന് മുസ്ലിം ലീഗ്
നിലമ്പൂരിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉയർത്തുകയാണെന്ന് മുസ്ലിം ലീഗ്. അൻവറുണ്ടാക്കിയ മുന്നേറ്റവും ശ്രദ്ധിക്കുന്നുണ്ടെന്നും അൻവർ വിഷയം ഇനി യുഡിഎഫ് മുന്നണി ചർച്ച ചെയ്യട്ടേയെന്നും എന്ത് ഫാക്ടറുണ്ടെങ്കിലും യുഡിഎഫ് ലീഡ് ഉയർത്തുന്നുവെന്നതാണ് പ്രധാനമെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാണ്, നിലമ്പൂരിൽ ഒരു വോട്ടിന് യുഡിഎഫ് ജയിച്ചാൽ പോലും അത് ഭരണവിരുദ്ധ വികാരമെന്ന് പറയാം. കാരണം കഴിഞ്ഞ തവണ യുഡിഎഫ് തോറ്റ മണ്ഡലമാണ് നിലമ്പൂർ. അവിടെയാണ് ഈ മുന്നേറ്റമുണ്ടാക്കുന്നത്. അത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ […]
പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി ശാസിച്ചു എന്ന് കേട്ടപ്പോൾ തനിക്ക് അതിശയം തോന്നിയില്ലെന്ന് പി വി അൻവർ
പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെ മുഖ്യമന്ത്രി ശാസിച്ചു എന്ന് കേട്ടപ്പോൾ തനിക്ക് അതിശയം തോന്നിയില്ലെന്ന് പി വി അൻവർ അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാർട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയിൽ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇതെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണുമെന്നും സംസ്ഥാനത്തെ ജനങ്ങൾക്കും പാവപ്പെട്ട സഖാക്കൾക്കും വേണ്ടി പിണറായിസം നിർവ്വചിക്കാൻ സാധിച്ചതിൽ അഭിമാനം മാത്രമെന്നും അൻവർ കുറിച്ചിട്ടുണ്ട്.
വി എസ് ജോയിയെ എടുത്തുയർത്തി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മുന്നേറ്റം തുടരുന്നതിനിടെ ഡിസിസി ഓഫീസിൽ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയർത്തി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. യുഡിഎഫിന്റെ കണക്കുകൾ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്ന് വി എസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് വരുമെന്നും ഞങ്ങൾ ഭൂരിക്ഷം 12000 എന്ന കണക്കാണ് പറഞ്ഞതെന്നും അതിലേറെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിഎസ് ജോയ് പ്രതികരിച്ചു.
ഡിഗ്രി അഡ്മിഷൻ ഫോമിൽ മുസ്‍ലിം എന്ന കോളം ഉൾപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് ഡൽഹി സർവകലാശാല
ബിരുദ പ്രവേശന ഫോമിൽ അബദ്ധവശാൽ ഒരു പിശക് ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഡൽഹി സർവകലാശാല. ഡിഗ്രി അഡ്മിഷൻ ഫോമിൽ മാതൃഭാഷാ വിഭാഗത്തിൽ മുസ്‍ലിം എന്ന കോളം ഉൾപ്പെടുത്തിയതിലാണ് ഡൽഹി സർവകലാശാല അധികൃതർ ക്ഷമ ചോദിച്ചത്. ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ഫോമിലാണ് ഭാഷാ വിഭാഗത്തിൽ സമുദായങ്ങളുടെയും മതങ്ങളുടെയും പേരുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് ബോധപൂർവം സംഭവിച്ചതല്ലെന്നും വിഷയം ഗൗരവപൂർവം പരിശോധിക്കുമെന്നും സംഭവത്തെ വലിയ വിവാദമാക്കി സർവകലാശാലയിലെ സാഹോദര്യവും ഐക്യവും തകർക്കരുതെന്നും അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ […]
നിലമ്പൂരിൽ സാന്നിധ്യമറിയിച്ച് പി വി അൻവർ
നിലമ്പൂരിൽ 14 ശതമാനത്തോളം വോട്ട് നേടിയാണ് പി വി അൻവർ സാന്നിദ്ധ്യമറിയിക്കുന്നത്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ തന്നെ അൻവർ വോട്ട് പിടിച്ചത് നിർണായകമായി. അതേ സമയം വോട്ട് വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാനായില്ല. ആദ്യം എണ്ണിയ വഴിക്കടവ് മുതൽ യുഡിഎഫാണ് ലീഡ് നിലനിര്‍ത്തുന്നത്. അതോടൊപ്പം അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ലെന്നും കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
നിലമ്പൂരിൽ യു ഡി എഫിന് മുന്നേറ്റം
നിലമ്പൂരിൽ ആദ്യ റൌണ്ട് മുതൽ യു ഡി എഫിന് മുന്നേറ്റം. ഒരു ഘട്ടത്തിലും ലീഡ് നേടാൻ എൽ ഡി എഫിന് കഴിഞ്ഞിട്ടില്ല. എന്നാൽ പ്രതീക്ഷിച്ച ലീഡ് നേടാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. പി വി അൻവര്‍ വോട്ട് നേടുന്നത് തന്നെയാണ് യുഡിഎഫിന്‍റെ വോട്ടിൽ കുറവ് വരുത്തിയതെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്നും മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. […]
