ബിരുദ പ്രവേശന ഫോമിൽ അബദ്ധവശാൽ ഒരു പിശക് ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഡൽഹി സർവകലാശാല. ഡിഗ്രി അഡ്മിഷൻ ഫോമിൽ മാതൃഭാഷാ വിഭാഗത്തിൽ മുസ്ലിം എന്ന കോളം ഉൾപ്പെടുത്തിയതിലാണ് ഡൽഹി സർവകലാശാല അധികൃതർ ക്ഷമ ചോദിച്ചത്. ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ഫോമിലാണ് ഭാഷാ വിഭാഗത്തിൽ സമുദായങ്ങളുടെയും മതങ്ങളുടെയും പേരുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് ബോധപൂർവം സംഭവിച്ചതല്ലെന്നും വിഷയം ഗൗരവപൂർവം പരിശോധിക്കുമെന്നും സംഭവത്തെ വലിയ വിവാദമാക്കി സർവകലാശാലയിലെ സാഹോദര്യവും ഐക്യവും തകർക്കരുതെന്നും അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓൺലൈൻ പോർട്ടലിലെ ഓപ്ഷൻ പ്രവർത്തനരഹിതമാക്കിയതായി യൂണിവേഴ്സിറ്റി രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. എന്നാൽ അപേക്ഷ ഫോമിലെ തെറ്റ് തിരുത്തി, എന്ത് പരിഹാര നടപടി സ്വീകരിക്കുമെന്ന് പ്രസ്കാവനയിൽ വ്യക്തമാക്കിയിട്ടില്ല.
ഡിഗ്രി അഡ്മിഷൻ ഫോമിൽ മുസ്ലിം എന്ന കോളം ഉൾപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് ഡൽഹി സർവകലാശാല
