നിലമ്പൂരിൽ 14 ശതമാനത്തോളം വോട്ട് നേടിയാണ് പി വി അൻവർ സാന്നിദ്ധ്യമറിയിക്കുന്നത്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ തന്നെ അൻവർ വോട്ട് പിടിച്ചത് നിർണായകമായി. അതേ സമയം വോട്ട് വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാനായില്ല. ആദ്യം എണ്ണിയ വഴിക്കടവ് മുതൽ യുഡിഎഫാണ് ലീഡ് നിലനിര്‍ത്തുന്നത്. അതോടൊപ്പം അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ലെന്നും കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
നിലമ്പൂരിൽ സാന്നിധ്യമറിയിച്ച് പി വി അൻവർ
