നിലമ്പൂരിൽ ആദ്യ റൌണ്ട് മുതൽ യു ഡി എഫിന് മുന്നേറ്റം. ഒരു ഘട്ടത്തിലും ലീഡ് നേടാൻ എൽ ഡി എഫിന് കഴിഞ്ഞിട്ടില്ല. എന്നാൽ പ്രതീക്ഷിച്ച ലീഡ് നേടാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. പി വി അൻവര്‍ വോട്ട് നേടുന്നത് തന്നെയാണ് യുഡിഎഫിന്റെ വോട്ടിൽ കുറവ് വരുത്തിയതെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്നും മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഭലിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
നിലമ്പൂരിൽ യു ഡി എഫിന് മുന്നേറ്റം
