നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മുന്നേറ്റം തുടരുന്നതിനിടെ ഡിസിസി ഓഫീസിൽ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയർത്തി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. യുഡിഎഫിന്റെ കണക്കുകൾ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്ന് വി എസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് വരുമെന്നും ഞങ്ങൾ ഭൂരിക്ഷം 12000 എന്ന കണക്കാണ് പറഞ്ഞതെന്നും അതിലേറെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിഎസ് ജോയ് പ്രതികരിച്ചു.
വി എസ് ജോയിയെ എടുത്തുയർത്തി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം
