പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെ മുഖ്യമന്ത്രി ശാസിച്ചു എന്ന് കേട്ടപ്പോൾ തനിക്ക് അതിശയം തോന്നിയില്ലെന്ന് പി വി അൻവർ അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാർട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയിൽ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇതെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണുമെന്നും സംസ്ഥാനത്തെ ജനങ്ങൾക്കും പാവപ്പെട്ട സഖാക്കൾക്കും വേണ്ടി പിണറായിസം നിർവ്വചിക്കാൻ സാധിച്ചതിൽ അഭിമാനം മാത്രമെന്നും അൻവർ കുറിച്ചിട്ടുണ്ട്.
പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി ശാസിച്ചു എന്ന് കേട്ടപ്പോൾ തനിക്ക് അതിശയം തോന്നിയില്ലെന്ന് പി വി അൻവർ
