നിലമ്പൂരിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉയർത്തുകയാണെന്ന് മുസ്ലിം ലീഗ്. അൻവറുണ്ടാക്കിയ മുന്നേറ്റവും ശ്രദ്ധിക്കുന്നുണ്ടെന്നും അൻവർ വിഷയം ഇനി യുഡിഎഫ് മുന്നണി ചർച്ച ചെയ്യട്ടേയെന്നും എന്ത് ഫാക്ടറുണ്ടെങ്കിലും യുഡിഎഫ് ലീഡ് ഉയർത്തുന്നുവെന്നതാണ് പ്രധാനമെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാണ്, നിലമ്പൂരിൽ ഒരു വോട്ടിന് യുഡിഎഫ് ജയിച്ചാൽ പോലും അത് ഭരണവിരുദ്ധ വികാരമെന്ന് പറയാം. കാരണം കഴിഞ്ഞ തവണ യുഡിഎഫ് തോറ്റ മണ്ഡലമാണ് നിലമ്പൂർ. അവിടെയാണ് ഈ മുന്നേറ്റമുണ്ടാക്കുന്നത്. അത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
അൻവർ വിഷയം യുഡിഎഫ് ചർച്ച ചെയ്യട്ടേയെന്ന് മുസ്ലിം ലീഗ്
