അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്. രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നും സംസ്കാരം നാളെ നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തും. തുടർന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം നടത്തും. വൈകിട്ടോടെ വീട്ടുവളപ്പിൽ വെച്ചായിരിക്കും സംസ്കാരം.
പിണറായിസത്തിനും മരുമോനിസത്തിനുമെതിരാണ് ജനവിധിയെന്ന് പിവി അൻവര്‍
പിണറായിസത്തിനും മരുമോനിസത്തിനുമെതിരാണ് ജനവിധിയെന്ന് പിവി അൻവര്‍. പിണറായി വിജയൻ വര്‍ഗീയമായി വോട്ടുപിടിക്കാൻ നോക്കി, ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയം നഷ്ടമായി അൻവർ 2000 വോട്ട് പിടിക്കുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തനിക്ക് കിട്ടിയ 20000 വോട്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതാണ് തന്നെ മുന്നണിയിൽ എടുത്തില്ലെന്ന് മാത്രമല്ല അവഹേളിക്കുകയും ചെയ്തു. അതുകൊണ്ടാണ് മത്സരിച്ചതെന്നും താൻ ഒറ്റക്ക് ആണ് 20000 വോട്ട് പിടിച്ചത് ആരും തന്‍റെ കൂടെയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്നാൽ പിണറായി വിജയനെ താഴെയിറക്കാം യുഡിഎഫ് […]
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 23, തിങ്കളാഴ്ച
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ആര്യാടന്‍ ഷൗക്കത്തിന് 11,077 വോട്ടിന്റെ മിന്നും വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്ത് 77,737 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം.സ്വരാജിന് 66,660 നേടാനേ സാധിച്ചുള്ളു. സ്വതന്ത്രനായി മത്സരിച്ച പി.വി.അന്‍വര്‍ 19,760 നേടി കരുത്ത് കാട്ടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മോഹന്‍ ജോര്‍ജ് 8648 വോട്ടും എസ്ഡിപിഐയുടെ അഡ്വ. സാദിഖ് നടുത്തൊടിക്ക് 2075 വോട്ടും നേടി. ◾https://dailynewslive.in/ നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിന്റെ 44.17 ശതമാനം വോട്ട് ഷൗക്കത്തിന് […]
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2021ൽ യുഡിഎഫിന് കിട്ടിയ വോട്ട് നിലനിർത്താനായില്ല 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. ഇടതുമുന്നണി രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂർ. കഴിഞ്ഞ തവണ കിട്ടിയ വോട്ട് അടക്കം പോയ തെരഞ്ഞെടുപ്പിലെ ഡാറ്റ അത്രയും ഉണ്ട്. പാർട്ടി വോട്ടിന് പുറമെനിന്ന് വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറെന്നും എം വി ഗോവിന്ദൻ […]
മദ്ധ്യാഹ്ന വാർത്തകൾ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയവുമായി യു ഡി എഫിന്റെ ആര്യാടൻ ഷൗക്കത്ത്. 11007 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് ഇരട്ടി മധുരം. ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ഡീലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടതിന് ശേഷം തന്റെ പിതാവിന് 2011 ൽ ലഭിച്ച […]
ഐപിഒയ്ക്ക് ഒരുങ്ങി എച്ച്ഡിബി ഫിനാന്‍ഷ്യല്‍
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ 12,500 കോടി രൂപയുടെ ഐ.പി.ഒക്ക് ജൂണ്‍ 25 ന് തുടക്കമാവുകയാണ്. ഓഹരിക്ക് 700 രൂപ മുതല്‍ 740 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഹ്യുണ്ടായിയുടെ ബ്ലോക്ക്ബസ്റ്റര്‍ ഐപിഒ യ്ക്ക് ശേഷമുള്ള ഏറ്റവും വലിയ എന്‍ബിഎഫ്‌സി ഐപിഒ ആണിത്. ഐപിഒയില്‍ 2,500 കോടിയുടെ പുതിയ ഓഹരികളും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. ജൂണ്‍ 27 […]
ഫേസ്ബുക്കിനും മെസഞ്ചറിനും പാസ്‌കീ അവതരിപ്പിച്ചു
ഫേസ്ബുക്ക്, മെസഞ്ചര്‍ എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്ക് പാസ്‌കീ സംവിധാനം അവതരിപ്പിച്ച് മെറ്റ. പ്ലാറ്റ്‌ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് പാസ് കീ. ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ച് ഉപഭോക്താവ് ലോഗിന്‍ ചെയ്യുന്ന രീതിയാണിത്. ‘ആണ്‍ഡ്രോയ്ഡ്, ഐ.ഒ.എസ് മൊബൈലുകളില്‍ ഫേസ്ബുക്കിന് പാസ്‌കീകള്‍ ഉടന്‍ ലഭ്യമാകും. വരും മാസങ്ങളില്‍ മെസഞ്ചറിനും പാസ്‌കീകള്‍ പുറത്തിറക്കും’. പാസ്വേഡുകളെ അപേക്ഷിച്ച് പാസ്‌കീകള്‍ ഹാക്ക് ചെയ്യാന്‍ […]
വിജയ്യുടെ ‘ജനനായകന്‍’ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്
വിജയ്യുടെ ‘ജനനായകന്‍’ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ചെത്തിയ വീഡിയോയ്ക്ക് ‘ഫസ്റ്റ് റോര്‍’ എന്നാണ് ടാഗ് നല്‍കിയിരിക്കുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. കയ്യില്‍ വാള്‍ പിടിച്ചു എതിരാളികള്‍ക്കുനേരെ നടക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണാനാവുക. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോബി ഡിയോള്‍, പൂജാ ഹെ?ഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരും ചിത്രത്തിലെ പ്രധാന റോളുകളില്‍ […]
‘കുബേര’ കളക്ഷന്‍ 80 കോടി രൂപയിലേക്ക്
ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ‘കുബേര’ ആദ്യ ദിനം 28.40 കോടി രൂപയും രണ്ട് ദിവസം കൊണ്ട് 53.75 കോടി രൂപയും സ്വന്തമാക്കി. മൂന്നാം ദിനത്തില്‍ 80 കോടി രൂപയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ 70% കളക്ഷനും തെലുങ്ക് പതിപ്പില്‍ നിന്നാണ്. ചിത്രത്തിലെ നാഗാര്‍ജ്ജുനയുടെ സാന്നിധ്യം ധനുഷ് ചിത്രത്തിന് തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലുള്ള ആകര്‍ഷണം ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്നു. ആന്ധ്രയിലും നിസാമിലും 10.55 കോടി, തമിഴ്‌നാട്ടില്‍ 4.30 കോടി, കര്‍ണാടകയില്‍ 1.60 കോടി, കേരളത്തില്‍ 0.30 കോടി, ഓവര്‍സീസില്‍ […]
ഗോള്‍ഫ് ജി ടി ഐ സ്വന്തമാക്കി ഫഹദ് ഫാസിലും
നിരത്തിലിറങ്ങുന്നതിനു മുന്‍പ് തന്നെ വാഹനപ്രേമികളുടെ മനസ് കീഴടക്കിയ വാഹനമാണ് ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് ജി ടി ഐ. മോളിവുഡിലെ ആദ്യ ഗോള്‍ഫ് സ്വന്തമാക്കിയത് ജയസൂര്യ ആയിരുന്നെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ സുരേഷ് ഗോപി എം പി യുടെ പുത്രന്‍ മാധവും മകളുടെ ഭര്‍ത്താവ് ശ്രേയസ് മോഹനും ഗോള്‍ഫ് ഗാരിജിലെത്തിച്ചു. മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസിലും ഈ വാഹനം സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയില്‍ 150 എണ്ണം മാത്രം വില്‍പനയ്ക്കെത്തുന്ന ഗോള്‍ഫിന്റെ 50 എണ്ണവും കേരളത്തില്‍ നിന്നാണ് എന്നാണ് റിപോര്‍ട്ടുകള്‍. 52.99 […]
