പിണറായിസത്തിനും മരുമോനിസത്തിനുമെതിരാണ് ജനവിധിയെന്ന് പിവി അൻവര്‍. പിണറായി വിജയൻ വര്‍ഗീയമായി വോട്ടുപിടിക്കാൻ നോക്കി, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം നഷ്ടമായി അൻവർ 2000 വോട്ട് പിടിക്കുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തനിക്ക് കിട്ടിയ 20000 വോട്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതാണ് തന്നെ മുന്നണിയിൽ എടുത്തില്ലെന്ന് മാത്രമല്ല അവഹേളിക്കുകയും ചെയ്തു. അതുകൊണ്ടാണ് മത്സരിച്ചതെന്നും താൻ ഒറ്റക്ക് ആണ് 20000 വോട്ട് പിടിച്ചത് ആരും തന്റെ കൂടെയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്നാൽ പിണറായി വിജയനെ താഴെയിറക്കാം യുഡിഎഫ് പുറം കാൽ കൊണ്ടു ചവിട്ടിയതുകൊണ്ടാണ് അവര്‍ക്ക് ഭൂരിപക്ഷം കുറഞ്ഞത് ഇനിയെങ്കിലും യുഡിഎഫ് എല്ലാവരെയും കൂടെ കൂട്ടണമെന്നും അൻവർ കൂട്ടിച്ചേർത്തു.
പിണറായിസത്തിനും മരുമോനിസത്തിനുമെതിരാണ് ജനവിധിയെന്ന് പിവി അൻവര്‍
