നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2021ൽ യുഡിഎഫിന് കിട്ടിയ വോട്ട് നിലനിർത്താനായില്ല 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. ഇടതുമുന്നണി രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂർ. കഴിഞ്ഞ തവണ കിട്ടിയ വോട്ട് അടക്കം പോയ തെരഞ്ഞെടുപ്പിലെ ഡാറ്റ അത്രയും ഉണ്ട്. പാർട്ടി വോട്ടിന് പുറമെനിന്ന് വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ
